കൊച്ചി: പ്രശ്‌സത സിനിമ സീരിയൽ നടൻ സിപി പ്രതാപൻ അന്തരിച്ചു. എഴുപത് വയസായിരുന്നു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  സംസ്കാരം ഇന്ന് രാവിലെ 11:30 ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: കോഴിക്കോട് വ്യാപാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; 2 പേർ പിടിയിൽ


സിപി പ്രതാപൻ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച സ്വർണകിരീടം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാന്ത്രികക്കുതിര എന്നിവ ശ്രദ്ധേയം. കൂടാതെ തച്ചിലേടത്ത് ചുണ്ടനിൽ അദ്ദേഹം അഭിനയിച്ച കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.


ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി ഹോട്ടലിൽ മരിച്ചനിലയിൽ


സോന്‍ഭാദ്ര: ഭോജ്പുരി ചലച്ചിത്ര സംവിധായകനായ സുഭാഷ് ചന്ദ്ര തിവാരിയെ ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവിടെ എത്തിയതായിരുന്നു അദ്ദേഹമെന്നാണ് റിപ്പോർട്ട്.


Also Read: Dhana Rajayoga 2023: കർക്കടകത്തിൽ ധനയോഗം; വരുന്ന 42 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ!


രാവിലെ പലതവണ വിളിച്ചിട്ടും മുറിയില്‍ നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോള്‍ പോലിസിനെ അറിയിക്കുകയും അവിടെയെത്തിയ പോലീസ് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് മുറി  തുറന്നപ്പോഴാണ് സുഭാഷ് ചന്ദ്ര തിവാരിയെ  മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇക്കാര്യം എസ്.പി യശ് വീര്‍ സിംഗാണ് അറിയിച്ചത്. സംവിധായകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും തുടരന്വേഷണം നടക്കുകയെന്നും എസ്.പി അറിയിച്ചു. സുഭാഷ് ചന്ദ്ര തിവാരി മഹാരാഷ്ട്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സംസ്‌കാരത്തേക്കുറിച്ചും മരണകാരണത്തേക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.  പ്രശസ്ത ടെലിവിഷന്‍ താരമായ നിതീഷ് പാണ്ഡേയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു സുഭാഷ് ചന്ദ്ര തിവാരിയുടെ മരണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.