സിനിമ പ്രേമികൾക്ക് ഒരു ചെറിയ ഓർമപ്പെടുത്തൽ. കൈരളി, ശ്രീ, നിള തിയേറ്ററിൽ ഒന്നാം നിലയിലേക്ക് പോകുന്ന വഴിയിൽ പടികളിൽ കാൽ എടുത്ത് വയ്ക്കുമ്പോൾ വലത്തെ ചുവരിൽ കാണാം ചില മുഖങ്ങൾ. തിരുവനന്തപുരത്ത് നിന്ന് മലയാള സിനിമയിൽ എത്തി തങ്ങളുടേതായ സിംഹാസനം കഷ്ടപ്പെട്ട് നേടിയെടുത്ത കലാകാരന്മാരുടെയും കലാകാരികളുടെയും മുഖങ്ങൾ. ഓർക്കാം, ആദരിക്കാം ഈ മുഖങ്ങളും അവർ സിനിമയ്ക്കായി നൽകിയ സംഭാവനകളും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെ സി ഡാനിയൽ മുതൽ അനിൽ നെടുമങ്ങാട് വരെയുള്ളവരുടെയാണ് ചിത്രങ്ങൾ ഉള്ളത്. ജെ സി ഡാനിയൽ, പി കെ റോസി, പി സുബ്രഹ്മണ്യം, സത്യൻ, ബി സുന്ദർ രാജ്, തിക്കുറിശ്ശി സുകുമാരൻ നായർ, എം. കൃഷ്ണൻ നായർ, ടി എം ഗോപിനാഥൻ നായർ, കെ എം കെ മേനോൻ, ജി വിവേകാനന്ദൻ, കെ ജി ദേവകി അമ്മ, വെമ്പായം തമ്പി, ജഗതി എൻ. കെ. ആചാരി, ജി കെ പിള്ള, കെ ജി സേതുനാഥ്, പ്രേം നസീർ, അടൂർ ഭാസി, കുളത്തൂർ ഭാസ്കരൻ നായർ, ടി കെ ബാലചന്ദ്രൻ, ടി കെ വേലപ്പൻ നായർ, കമുകര പുരുഷോത്തമൻ, കെ വേലപ്പൻ, ലളിത, പദ്മിനി, എൻ. ഗോപാലകൃഷ്ണൻ, പി.കെ. നായർ, കുമാരി തങ്കം, ക്രോസ്‌ബെൽറ് മണി, കരമന ജനാർദനൻ നായർ, രാഗിണി, ഭരത് ഗോപി, സുകുമാരി, ബിച്ചു തിരുമല, എൻ എൽ ബാലകൃഷ്ണൻ, ജി. കെ. പണിക്കർ, കെ പി ബ്രഹ്മാനന്ദൻ, പി ജി വിശ്വംഭരൻ, പൂവച്ചൽ കാദർ, എസ് രമേശൻ നായർ, പ്രതാപ് പോത്തൻ, വിജയശ്രീ, അനിൽ നെടുമങ്ങാട്.


ALSO READ : സിനിമകൾക്ക് അപ്പുറം ഫാഷൻ വിസ്മയ കാഴ്ചകളുമായി IFFK 2022


ഈ ചിത്രങ്ങൾ സിനിമ കാണാൻ കൈരളി തിയറ്ററിൽ എത്തുന്ന എല്ലാവരുടെയും കണ്ണ് ഉടക്കും. ഒന്ന് ചുവരിൽ ഇവരുടെ മുഖങ്ങൾ നോക്കി ഇവർ മലയാള സിനിമയ്ക്ക് ചെയ്ത സംഭാവനകൾ ഒരു തിരശീലയിൽ ഓടുന്നത് പോലെ ഓരോ സിനിമ പ്രേമിക്കും ഓർക്കാൻ സാധിക്കും. ഇവർ ഇന്നും മലയാള സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ഒരു നിമിഷം എങ്കിലും ചിന്തിക്കും. അത്രമാത്രം വലിയ നഷ്ടമാണ് ഇവരിൽ ഓരോരുത്തർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ