Tamil Actor Daniel Balaji Passes Away: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു
Tamil Actor Daniel Balaji Passes Away: കമൽ ഹാസന്റെ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള ആദ്യ പ്രവേശനം
ചെന്നൈ: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. നെഞ്ചുവേനയെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: നടി ജ്യോതിർമയിയുടെ അമ്മ പിസി സരസ്വതി അന്തരിച്ചു
1975 ലായിരുന്നു ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള ആദ്യ പ്രവേശനം. ശേഷം ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും ഡാനിയൽ ബാലാജി അഭിനയിച്ചിട്ടുണ്ട്.
Also Read: ശുക്ര ബുധ സംഗമത്തിലൂടെ രാജയോഗം; ഇവരുടെ ഭാഗ്യം മാറിമറിയും, നൽകും അപാര ധനലാഭം!
വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ഡാനിയൽ ബാലാജിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ഡാനിയൽ ബാലാജി ശ്രദ്ധനേടിയിരുന്നു. ഡാനിയൽ ബാലാജിയുടെ മരണത്തിൽ സിനിമാലോകം അനുശോചനമറിയിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ഇന്ന് നടൻ്റെ വസതിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy