തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയിൽ മാത്രമല്ല, അങ്ങ് ബോളിവുഡിൽ വരെ താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തിരക്കേറിയ നടിയാണെന്ന് മാത്രമല്ല, തെന്നിന്ത്യയിൽ വമ്പൻ ആരാധക വൃന്ദം തന്നെ തമന്നയ്ക്കുണ്ട്. മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും ഇങ്ങ് കേരളത്തിലും തമന്നയെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഇതാ സെക്യൂരിറ്റിയെ മറികടന്ന് ഒരു ആരാധകൻ തമന്നയുടെ കൈയ്യിൽ പിടിക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലൊന്നുമല്ല, കേരളത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത് എന്നതാണ് സവിശേഷത. സാരിയിൽ ട്രഡീഷണൽ ലുക്കിൽ അണിഞ്ഞൊരുങ്ങിയാണ് തമന്ന കൊല്ലത്തെ എം കെ ഫാബ്രിക്സ് ഉദ്ഘാടനത്തിന്  എത്തിയത്. 


ALSO READ: 'ബ്രോ ഡാഡി'ക്കും റീമേക്ക്; പ്രധാന വേഷങ്ങളിൽ ചിരഞ്ജീവിയും ശർവാനന്ദും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്


കനത്ത സുരക്ഷയ്ക്ക് നടുവിലൂടെ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്ന് നീങ്ങുന്നതിനിടെയാണ് സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് ഒരു ആരാധകന്‍ തമന്നയ്ക്ക് സമീപമെത്തി ഷേക്ക് ഹാന്‍ഡ് നല്‍കിയത്. ഇതോടെ ആരാധകനെ പിടിച്ചുമാറ്റാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ശ്രമിച്ചു. എന്നാല്‍, സാഹചര്യത്തെ സമാധാനപരമായി കൈകാര്യം ചെയ്ത തമന്ന ആരാധകനോട് ശാന്തനാകാന്‍ പറയുന്നതും ആരാധകനൊപ്പം സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം. 



മാന്യമായ രീതിയില്‍ ഇത്തരമൊരു സാഹചര്യത്തെ കൈകാര്യം ചെയ്ത തമന്നയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. നിലവില്‍ രജനികാന്ത് നായകനായ ജയിലര്‍ എന്ന ചിത്രമാണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ കാവലയ്യ എന്ന ഗാനരംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമന്നയുടെ കിടിലന്‍ നൃത്തച്ചുവടുകളാണ് ഗാനത്തെ വൈറലാക്കി മാറ്റിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.