Aruvi Hindi Remake: Tamil ചിത്രം അരുവി ഹിന്ദിയിലെത്തുന്നു; Fatima Sana Sheikh കേന്ദ്ര കഥാപാത്രം
ഇ നിവാസ് നിർമ്മിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ദംഗൽ സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഫാത്തിമ സന ഷെയ്ഖാണ്. 2017 ലാണ് തമിഴ് ചിത്രം അരുവി റിലീസ് ചെയ്‌തത്.
Mumbai: അവാർഡുകൾ വാരികൂട്ടിയ തമിഴ് ചിത്രം (Tamil Film) അരുവി ഹിന്ദി ഭാഷയിൽ പുനർനിർമ്മിക്കുന്നു. ഇ നിവാസ് (E Niwas) നിർമ്മിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ദംഗൽ സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഫാത്തിമ സന ഷെയ്ഖാണ്. 2017 ലാണ് തമിഴ് ചിത്രം അരുവി റിലീസ് ചെയ്‌തത്. അരുവിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അദിതി ബാലനായിരുന്നു.
അദിതി അവതരിപ്പിച്ച അരുവി എന്ന കഥാപാത്രത്തെ മിക്കവരും ആധുനിക ഫെമിനിസത്തിന്റെ പ്രതീകമായി കണക്കാക്കിയത്. ഷൂൾ ',' ഡം ',' ലവ് കെ ലിയേ കുച്ച് ഭീ കരേഗ എന്നിവയാണ് സംവിധായകൻ ഇ നിവാസിന്റെ മറ്റ് ചിത്രങ്ങൾ. 1999 ൽ ഷൂളിന് ദേശിയ ചലച്ചിത്ര പുരസ്ക്കാരം ( National Film Award) ലഭിച്ചിട്ടുണ്ട്. സിനിമയുടെ നിർമ്മാണം 2021ന്റെ പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ അരുവിയുടെ കഥാപാത്രമാക്കാൻ വളരെയധികം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഫാത്തിമ പറഞ്ഞു.
ALSO READ: Fahadh Faasilന് ഷൂട്ടിംഗിനിടെ പരിക്ക്
അരുവി എന്ന സിനിമ ഒരിക്കലും ഒരു നായികയുടെ (Actress) കഥ മാത്രമല്ല പക്ഷെ ജീവിതത്തിൽ (Life) മറ്റുള്ളവരെ മുൻവിധിയോടെ കാണുന്ന ചില മന്ദബുദ്ധികളുടെ വിജയമാണെന്ന് സംവിധായകൻ പറഞ്ഞു. മാത്രമല്ല ഇത് തനിക്ക് വളരെ സന്തോഷം നൽകുന്ന അവസരമാണെന്നും. താൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്ന് അരുവിയെന്നും അത് പുനർനിർമ്മിക്കാൻ കഴിയുന്നത്തിൽ സന്തോഷം ഉണ്ടെന്നും ഫാത്തിമ സന ഷെയ്ക്ക് ഈ വേഷത്തിന് തികച്ചും അനുയോജ്യയ നടിയാണെന്നും സംവിധായകൻ (Director) കൂട്ടി ചേർത്തു.
ALSO READ: Movie Release: ഈ മാർച്ചിൽ നിങ്ങൾ കാണാൻ കാത്തിരുന്ന 5 Bollywood സിനിമകൾ എത്തുന്നു
ഫാത്തിമ സന ഷെയ്ക്ക് അവസാനമായി അഭിനയിച്ചത് അനുരാഗ് ബസുവിന്റെ ലുഡോയിൽ (LUDO) ആയിരുന്നു. ഫാത്തിമയുടെ മറ്റൊരു ചിത്രമായ അജീബ് ദസ്താൻസ് ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ (Netflix) സംപ്രേക്ഷണം ആരംഭിക്കും. അരുവി സിനിമയുടെ സംവിധാനം നിർവഹിച്ചത് അരുൺ പ്രഭു പുരുഷോത്തമൻ ആയിരുന്നു. ചിത്രം അപ്പ്ളോസ് എന്റർടൈൻമെന്റും ഫെയ്‌ത് ഫിലിംസും സംയുക്തമായി ആണ് പുനര്നിര്മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.