മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്ന നടന്‍,അവരില്‍ ഒരാളാണ്,അവര്‍ക്കൊപ്പമുള്ള,അവരുടെ ആരോ ഒക്കെയാണ് എന്ന് തോന്നുന്ന അവരോട് ഏറെ അടുപ്പമുള്ള ഒരാള്‍,


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളിയുടെ പുരുഷ സൌന്ദര്യം മോഹന്‍ലാലിനെ ചുറ്റിപറ്റി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി,മലയാളിക്ക് ഈ രേവതി നാളുകാരന്‍ അവരുടെ സ്വന്തം ലാലേട്ടനാണ്.
ഒരു നടന്‍ എന്നതിനുമപ്പുറം മോഹന്‍ലാല്‍ മലയാളിയുടെ വികാരമായി മാറിക്കഴിഞ്ഞു.ഒരിക്കലെങ്കിലും ലാലേട്ടന്റെ സിനിമാ ഡയലോഗുകള്‍ പറയാത്ത മലയാളികള്‍ 
ഇല്ല,മലയാളികളെ സംബന്ധിച്ചടുത്തോളം അവരുടെ പുരുഷ സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയാണ് മോഹന്‍ ലാല്‍,ഒരു മകന്‍ എന്ന് ചിന്തിച്ചാല്‍ മലയാളി മോഹന്‍ ലാലില്‍ എത്തും.
ഒരു തൊഴിലില്ലാത്ത യുവാവ് എന്ന് ചിന്തിച്ചാല്‍ മലയാളി മോഹന്‍ ലാലില്‍ എത്തും,കുടുംബസ്ഥന്‍,അധോലോകനായകന്‍,കാമുകന്‍,അങ്ങനെ ഒരു പുരുഷന് കേട്ടിയാടാവുന്ന 
വേഷങ്ങളില്‍ ഒക്കെ മലയാളികള്‍ മോഹന്‍ ലാലിനെ സങ്കല്‍പ്പിക്കും,മോഹന്‍ ലാലിന്‍റെ മനോവികാരങ്ങളിലൂടെ കടന്ന് പോകാത്ത മലയാളികള്‍ ഇല്ല എന്ന് തന്നെ പറയാം.


മോഹന്‍ ലാല്‍ തന്‍റെ ഡയലോഗുകളില്‍ തിയറ്ററുകളെ പൂരപറമ്പാക്കി മാറ്റിയിട്ടുണ്ട്.അങ്ങനെ തന്‍റെ മുഖഭാവം കൊണ്ട്,കണ്ണ് ചിമ്മല്‍ കൊണ്ട് ഒക്കെ മോഹന്‍ലാല്‍,
മലയാളികളെ വശീകരിച്ചെടുത്ത ആസ്വാധനത്തിന്‍റെ ഒരു ലോകമുണ്ട്,മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നിന്ന് ലൂസിഫര്‍ വരെ എത്തിയപ്പോള്‍ ആ നടന്‍ സഞ്ചരിക്കാത്ത 
വഴികള്‍ ഇല്ല,ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് കൂട് വിട്ട് കൂട് മാറുന്ന പോലെയുള്ള മാറ്റം.ഹാസ്യം ആയാലും,ആക്ഷന്‍ ആയാലും പ്രണയം ആയാലും 
മോഹന്‍ലാല്‍ മനുഷ്യ മനസ്സില്‍ വരച്ചിടുന്ന ഒരു രൂപമുണ്ട്,ഇരുപതാം നൂറ്റാണ്ടില്‍,ആര്യനില്‍,സാഗര്‍ ഏലിയാസ് ജാക്കിയില്‍,ലൂസിഫറില്‍ ഒക്കെ അധോലോകം എന്നത് 
മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ മെയ് വഴക്കത്തിനുള്ളില്‍ ഭദ്രമായി ഒതുങ്ങി,ഏയ്‌ ഓട്ടോയിലെ ഓട്ടോ ഡ്രൈവര്‍,വരവേല്‍പ്പിലെ മടങ്ങിയെത്തിയ പ്രവാസി,


വെള്ളാനകളുടെ നാട്ടിലെ കോണ്ട്രാക്റ്റര്‍,അങ്ങനെ മലയാളികളുടെ നിത്യ ജീവിതത്തിലെ പരിചിത മുഖങ്ങളായി മോഹന്‍ ലാല്‍ എത്രയോതവണ വെള്ളിത്തിരയിലെത്തി.
തൂവാനതുമ്പികളില്‍ ജയകൃഷ്ണന്റെ പ്രണയം പോലെ ഒരു മനുഷ്യനും ആരോടും തോന്നാത്ത പ്രണയം,ജയകൃഷ്ണന്‍ കെട്ടിയാടുന്ന ജീവിത വേഷങ്ങള്‍ അതൊക്കെ 
മലയാളിയെ കൊണ്ടെത്തിക്കുന്ന മാനസിക തലം,അത് ദേവാസുരത്തിലും നരസിംഹത്തിലും രാവണ പ്രഭുവിലും ഒക്കെ ആണത്വം എന്നതിന്‍റെ പൂര്‍ണതയിലേക്ക്‌ മാറുന്നു.
കിരീടത്തില്‍ മലയാളികള്‍ മകനായി നെഞ്ചിലേറ്റിയ സേതുമാധവന്‍,വന്ദനത്തില്‍ നഷ്ടപ്രണയമെന്ന അവസ്ഥയില്‍ സിനിമ അവസാനിക്കുന്നത്,ദശരഥത്തില്‍ മലയാളികളുടെ  ചിന്തകള്‍ക്ക് അപ്പുറം കൊണ്ട് പോകുന്ന അച്ഛന്‍ എന്ന വികാരം,


Also Read:"മോനെ.. സുഖമായി ഇരിക്കുന്നോ??" ആ ശബ്ദം തിരിച്ചറിഞ്ഞ് ഞെട്ടലോടെ ഞാന്‍ കണ്ണ് തുറന്നു...


അങ്ങനെ, പറയുവാന്‍ ഇനിയും ഒരുപാടുണ്ട്,മലയാളിയുടെ മനസ് നിറയെ സ്നേഹമുണ്ടെങ്കില്‍ അത് മോഹന്‍ ലാലിനോടാണ്,


കാമുകനായി,മകനായി,സഹോദരനായി ,എല്ലാം തികഞ്ഞ ആണായി,തങ്ങളില്‍ ഒരാളായി മലയാളി അങ്ങനെ കൊണ്ടാടുന്നു മോഹന്‍ലാല്‍ എന്ന തങ്ങളുടെ 
സ്വകാര്യ അഹങ്കാരത്തെ.ഈ രേവതിനാളുകാരനെ ഒരു നിമിഷമെങ്കിലും ഒന്ന് മാറാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത മലയാളികള്‍ ഇല്ല എന്ന് തന്നെ പറയാം.
ലാലേട്ടന്റെ കണ്ണിറുക്കി ചിരിക്കുമപ്പുറം മലയാളികള്‍ക്ക് മനസറിഞുള്ള ചിരികള്‍ പോലും കിട്ടിയിട്ടില്ല എന്നതാണ് മലയാളിയും മോഹന്‍ലാലും തമ്മിലുള്ള ബന്ധം.


പറയുവാന്‍ കഥാപാത്രങ്ങള്‍ ഏറെയുണ്ട്,എല്ലാം പറഞ്ഞുകൊണ്ട് പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയില്ല,പക്ഷേ ഒന്നറിയാം കെട്ടിയാടിയ വേഷങ്ങളെക്കാള്‍ മികച്ചതാകും ഇനിവരുക എന്ന്,ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങള്‍ അതിനിയും ലാലേട്ടന്‍ അനശ്വരമാക്കും.