ഡൽഹി : ജസ്റ്റിസ് എസ് മുരളീധറിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ ട്വീറ്റ് ചെയ്ത കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി തന്റെ പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറഞ്ഞു. പ്രസ്താവന പിന്‍വലിച്ചതായി ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് മുരളീധറിനെതിരെ വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ചത് ഏകപക്ഷീയമായി പോയെന്നായിരുന്നു ആരോപണം.2018ലെ ഭീമാ കൊറേഗാവ് കേസിലെ പ്രതിയാണ് ഗൗതം നവ്ലാഖ.ജസ്റ്റിസുമാരും പ്രതി ഗൗതം നവ്‌ലഖയും തമ്മില്‍ എന്തെങ്കിലും പ്രത്യേക ബന്ധമുണ്ടോ എന്നായിരുന്നു അഗ്നിഹോത്രിയുടെ ട്വീറ്റ്. മാത്രമല്ല ജസ്റ്റിസ് മുരളീധറിന്റെ ഭാര്യ ഉഷാ രാമനാഥന്‍ ഗൗതം നവ്‌ലാഖയുടെ അടുത്ത സുഹൃത്താണെന്നും അഗ്നിഹോത്രി ട്വീറ്റ് ചെയ്തിരുന്നു.മാപ്പ് പറഞ്ഞ് ട്വീറ്റ് പിൻവലിച്ചതായാണ് അഗ്നിഹോത്രി അവകാശപ്പെടുന്നത്. അതേസമയം അഗ്നിഹോത്രിയല്ല ട്വിറ്ററായിരിക്കാം ട്വീറ്റുകള്‍ നീക്കിയതെന്ന്  അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് നിഗം പറയുന്നു.


ട്വിറ്റര്‍ നയങ്ങള്‍ അനുസരിച്ച് അപകീര്‍ത്തികരവും ഹാനികരവുമായ അഭിപ്രായങ്ങൾ വന്നാൽ ട്വിറ്റർ  തന്നെ അതു നീക്കാന്‍ സാധ്യതയുണ്ടെന്ന് അരവിന്ദ് നിഗം പറഞ്ഞു.നേരിട്ട് മാപ്പ് പറയാൻ എന്താണ് പ്രശ്നമെന്നാണ് ജസ്റ്റിസുമാർ ചോദിച്ചത്.2023 മാര്‍ച്ച് 16ന് നടക്കുന്ന അടുത്ത ഹിയറിംഗില്‍ അഗ്‌നിഹോത്രി നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിടുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.