മുംബൈ:  ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് (Sushant Singh Rajput) ആത്മഹത്യ ചെയ്ത വിഷയത്തിൽ അന്തിമ റിപ്പോർട്ട് പുറത്തുവന്നു.  റിപ്പോർട്ടിൽ പൊലീസ് കണ്ടെത്തിയിരിക്കുന്നത് ആത്മഹത്യയാണ് സുശാന്തിന്റെ മരണത്തിന് കാരണമാണെന്നാണ്.  viscera report ഇപ്പോഴും കാത്തിരിക്കുകയാണെങ്കിലും  അഞ്ച് ഡോക്ടറ്മാരുടെ സംഘം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായ രീതിയിൽ പരിശോധിച്ചശേഷമാണ് ഇങ്ങനൊരു തീരുമാനത്തിൽ എത്തിയത്.  ഇതിനിടയിൽ മുംബൈ പൊലീസ്  viscera report നായി ഡിജി ഫോറൻസികിന് കത്തും അയച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സ്റ്റീഫൻ ദേവസിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു 


മുംബൈ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുശാന്തിനെ ആരെങ്കിലും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു.  പക്ഷേ അന്വേഷണത്തിൽ  ഇതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ല.  മാത്രമല്ല ഇങ്ങനെ എന്തെങ്കിലും നടന്നതിന്റെ പാടുകളൊന്നും സുശാന്തിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ല കൂടാതെ ആരുടെയും നഖത്തിന്റെ പാടുകളും ഒന്നും തന്നെ സുശാന്തിന്റെ ശരീരത്തിൽ ഇല്ലായിരുന്നു.   


Also read: ATM ൽ നിന്നും പൈസ പിൻവലിക്കാനുള്ള നിയമങ്ങൾ ജൂലൈ 1 മുതൽ മാറുന്നു, ശ്രദ്ധിക്കുക...


ഈ കേസിൽ ഇതുവരെ 23 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2012 ൽ സുഷാന്ത് വൈആർഎഫുമായി (Yash Raj Films) കരാർ ഒപ്പിട്ടതായി അന്വേഷണത്തിൽ മുംബൈ പോലീസിന് മനസ്സിലായി. ആ സിനിമകളെക്കുറിച്ചായിരുന്നു സുശാന്ത് സിങ് തന്റെ മാനേജരായ ഉദയ് സിങ് ഗൌരിയോട് അവസാനമായി നടത്തിയത്.  ജൂൺ 14 ന് മുംബൈയിലെ വീട്ടിൽ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു. സുശാന്ത് മരിച്ചതു മുതൽ മുംബൈ പോലീസ് ഇക്കാര്യത്തിൽ സുശാന്തിന്റെ സുഹൃത്തുക്കളെയും സേവകരെയും ബന്ധുക്കളെയും നിരന്തരം ചോദ്യം ചെയ്തുവരികയാണ്.