Mumbai: സുനിൽ ഷെട്ടിയുടെ (Suniel Shetty) മകനായ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സാജിദ് നാദിയദ്വാലയുടെ തടപ് എന്ന സിനിമയിലൂടെയാണ് അഹാൻ രംഗ പ്രവേശനം ചെയ്യുന്നത്. ചിത്രത്തിൽ  താര സുതാരിയയാണ് (Tara Sutaria) നായികയായി എത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ RX 100 എന്ന സിനിമയുടെ റീമേക്കാണ് തടപ്.   RX 100ൽ കാർത്തികേയ ഗുമ്മകൊണ്ട, പായൽ രാജ്പുത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച്ച അക്ഷയ് കുമാറാണ് (Akshay Kumar) തന്റെ ട്വിറ്റർ (Twitter)അക്കൗണ്ടിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടു. അക്ഷയ് കുമാർ സുനിൽ ഷെട്ടിയോടൊപ്പം ധാഡ്കാൻ, ഹെരാ ഫേറി, മൊഹ്‌റ, ഡി ഡാന ഡൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പോസ്റ്ററിനോടൊപ്പം ചിത്രം വിജയിക്കാനുള്ള ആശംസയും അക്ഷയ് കുമാർ ട്വിറ്ററിലൂടെ പങ്ക് വെച്ചു. തടപ് 2021 സെപ്റ്റംബർ 24 ന് റിലീസ് ചെയ്യുമെന്നും അക്ഷയ് കുമാർ അറിയിച്ചിട്ടുണ്ട്.



ALSO READ: Marakkar v/s Malik: വലിയ പെരുന്നാളിന് ഏറ്റ്മുട്ടാൻ ഒരുങ്ങി Big Budget ചിത്രങ്ങൾ


ചിത്രം ഒരു പ്രണയകഥയെ അടിസ്ഥാനമാക്കി കൊണ്ടുള്ളതാണ്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ സാജിദ് നാദിയദ്വാലയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്  മിലൻ ലുത്രിയയാണ്. ചിത്രം തീയറ്റേറുകളിൽ (Theater)തന്നെയാകും റിലീസ് ചെയ്യുക. അഹാൻ ഷെട്ടിക്കും  താര സുതാരിയയ്ക്കുമൊപ്പം (Tara Sutaria) സൗരഭ് ശുക്ല, കുമുദ് മിശ്ര, സുമിത് ഗുലാട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 


ALSO READ: Movie Release: Keerthy Suresh ചിത്രം Good Luck Sakhi ജൂൺ 3ന് തീയറ്ററുകളിലെത്തും


സുനിൽ ഷെട്ടിയുടെ മകൾ ആദിത്യ 2015 ലാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്. 2015 ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ഹീറോ എന്ന സിനിമയിലൂടെയാണ് ആദിത്യ ബോളിവുഡിലേക്ക് എത്തിയത്. സിനിമയിൽ ആദിത്യയോടൊപ്പം അഭിനയിച്ചത് സൂരജ് പഞ്ചോളി (Sooraj Pancholi) ആയിരുന്നു. അത് കൂടാതെ മുബാറകൻ മോട്ടിച്ചോർ ചക്നച്ചോർ എന്നീ സിനിമകളിലും ആദിത്യ അഭിനയിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.