ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവരും നിർമ്മാണ ത്തിൽ പങ്കാളികളാണ്. ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായവും നേടിയ കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവനിരയിലെ ശ്രദ്ധേയരായ ഹക്കിം ഷാ. പ്രിയംവദാ കൃഷ്ണൻ, എന്നിവരുടേയും പൂർണ്ണിമാ ഇന്ദ്രജിത്തിൻ്റേയും പടങ്ങളോടെയാണ് ആദ്യ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഇവർ മൂന്നു പേരുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നു മനസ്സിലാക്കാം. ഏറെ സസ്പെൻസും,, ത്രില്ലിംഗും നൽകുന്ന ഒരു തീവ്ര പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലുടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ ഷാ നവാസ്.കെ.ബാവാക്കുട്ടി പറഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. 


ALSO READ: വാലിബൻ ബഹിഷ്കരിച്ചതായി ബിജെപി പ്രവർത്തകർ; രാമക്ഷേത്ര ചടങ്ങിലെത്താത്ത മോഹൻലാലിന് സൈബർ ആക്രമണം


ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നു. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി. എസ്. , കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി,


ആലാപനം രവി .ജി ,നാരായണി ഗോപൻ പശ്ചാത്തല സംഗീതം വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബുരാജ് മനിശ്ശേരി. കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്,കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല  സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർസ് അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്,  ഡിസൈൻസ്: തോട്ട് സ്റ്റേഷൻ. പിആർഒ വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.