ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന  'അമിയ' എന്ന മ്യൂസിക്കൽ ഹൊറർ സിനിമക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് കരസ്ഥമാക്കി. ലോകത്ത് ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി 36 ഗായകർ ചേർന്ന് ഗാനം ആലപിക്കുന്നത്.ഡബ്ല്യു.എം.ഡി മൂവീസും സൗണ്ട് വേവ്സ് പ്രൊഡക്ഷൻസും റഹീബ് മീഡിയയും ചേർന്നാണ് ചിത്രം ർമ്മിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ ശ്രദ്ധയില്ലായ്മകൊണ്ട്, തൻ്റെ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോയ അമിയ എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച 'അമിയ' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി എന്നീ 10 ഇന്ത്യൻ ഭാഷകളിലും  ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സിംഹള, നേപ്പാളി, ജർമൻ, ജാപ്പനീസ്, ചൈനീസ്, ഇറ്റാലിയൻ, റഷ്യൻ, കൊറിയൻ, തായ്, സ്പാനിഷ്, ഗ്രീക്ക് എന്നീ 14 വിദേശഭാഷകളിലുമായി 74 പാട്ടുകൾ ഒരുക്കിയിരിക്കുന്നു.


ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ്  ഇത്തരത്തിൽ ഒരു ഉദ്യമത്തിന് സിനിമ സംഗീത മേഖല സാക്ഷ്യം വഹിക്കുന്നത്. സന്തോഷ് അഞ്ചൽ, കെ.ജി രതീഷ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മുരളി കൃഷ്ണ, വിഷ്ണു.വി.ദിവാകരൻ എന്നിവർ ചേർഡാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


ചിത്രസംയോജനം: ഗ്രെയ്സൻ എ.സി.എ, അനന്തു ബിനു, ഇർഷാദ്, പ്രാെജക്റ്റ് ഡിസൈനർ: അസിം കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ: ശ്രീകുമാർ കാവിൽ, കലാസംവിധാനം: രാഖിൽ, പ്രൊഡക്ഷൻ കൺഡ്രോളർ: ശ്യാം സരസ്, ശബ്ദമിശ്രണം: രമേഷ് ഒറ്റപ്പാലം, പാശ്ചാത്തല സംഗീതം: അനിറ്റ് പി ജോയ്, കളറിസ്റ്റ്: സി.ആർ ശ്രീജിത്ത്, മേക്കപ്പ്: നിജിൽ, ഡിസൈൻസ്:  ജെ.കെ ഡിസൈൻസ്, ജീവൻ ബോസ്, വി.എഫ്.എക്സ്: ശ്യാം പ്രതാഭ്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.