Actress Remuneration : ഏറ്റവും കുറഞ്ഞ പ്രതിഫലം 2 കോടി രൂപ; സമാന്ത മുതൽ രശ്മിക മന്ദാന വരെ ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങൾ
നിരവധി ചലച്ചിത്ര അവാർഡുകളും, മൂന്ന് ഫിലിം ഫെയർ അവാർഡുകളും അനുഷ്ക നേടിയിട്ടുണ്ട്. ഒരു ചിത്രത്തിന് 6 കോടി രൂപ വരെയാണ് അനുഷ്ക ഷെട്ടി പ്രതിഫലം വാങ്ങുന്നത്.
ദക്ഷിണേന്ത്യയുടെ സിനിമ രംഗം ദിനപ്രതി പുരോഗമിച്ച് വരികെയാണ്. അഭിനയം കൊണ്ടും, സിനിമകളുടെ നിലവാരം കൊണ്ടും ഒക്കെ സിനിമാപ്രേമികളുടെ ഇഷ്ട്ടം പിടിച്ച് പറ്റാൻ ഈ സിനിമ രംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചില നടിമാരും ദക്ഷിണേന്ത്യക്ക് സ്വന്തമാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ താരങ്ങൾ ഇവരാണ്.
സമാന്ത റൂത്ത് പ്രഭു (3 - 8 കോടി രൂപ)
തെലുങ്കു, തമിഴ് സിനിമകളിൽ പ്രധാനമായും അഭിനയിക്കുന്ന സമാന്തയ്ക്ക് ആരാധകർ ഏറെയാണ്. ഫാമിലി മാൻ 2 വിൽ അഭിനയിച്ചതിന് ശേഷം സമാന്തയുടെ ആരാധകരുടെ എണ്ണവും വാൻ തോതിൽ വർധിച്ചിരുന്നു. നാല് ഫിലിം ഫെയർ അവാർഡുകൾ ലഭിച്ച സമാന്ത ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 3 മുതൽ 8 കോടികൾ വരെയാണ്.
അനുഷ്ക ഷെട്ടി (6 കോടി രൂപ)
ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം നായികമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. 2005 ലാണ് അനുഷ്ക ഷെട്ടി അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര അവാർഡുകളും, മൂന്ന് ഫിലിം ഫെയർ അവാർഡുകളും അനുഷ്ക നേടിയിട്ടുണ്ട്. ഒരു ചിത്രത്തിന് 6 കോടി രൂപ വരെയാണ് അനുഷ്ക ഷെട്ടി പ്രതിഫലം വാങ്ങുന്നത്.
ALSO READ: Janhvi Kapoor: പുഷ്പയിലെ പാട്ടിനൊപ്പം ജാൻവിയുടെ ടങ്ക് ട്വിസ്റ്റ്, വീഡിയോ വൈറൽ
നയൻതാര (2 - 7 കോടി രൂപ)
തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിൽ അരങ്ങ് വാഴുന്ന നയൻത്താര, ലേഡി സൂപ്പർ സ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. ഫോർബ്സ് ഇന്ത്യ സെലിബ്രിറ്റി 100ന്റെ 2018 ലെ പട്ടികയിൽ നയൻതാരയും ഇടം നേടിയിരുന്നു. ഒരു ചിത്രത്തിന് നയൻതാര 2 മുതൽ 7 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.
ALSO READ: Pulli Movie | വില്ലൻ പോലീസായി വീണ്ടും കലാഭവൻ ഷാജോൺ, പ്രദർശനത്തിനൊരുങ്ങി 'പുള്ളി'
പൂജ ഹെഗ്‌ഡെ (2-4 കോടി രൂപ)
മുഖമൂടി എന്ന തമിഴ് ചിത്രത്തിലൂടെ 2012 ലാണ് പൂജ ഹെഗ്‌ഡെ അഭിനയ രംഗത്തേക്ക് എത്തിയത്. 2016 ൽ മോഹൻജൊ ദാരോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും പൂജ കടന്നിരുന്നു. പൂജ ഒരു ചിത്രത്തിന് 2 മുതൽ 4 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.
രശ്മിക മന്ദാന (2-2.5 കോടി രൂപ)
'നാഷണൽ ക്രഷ് ഓഫ് ഇന്ത്യ' എന്ന് അറിയപ്പെടുന്ന രശ്മിക നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാഷാഭേദമില്ലാതെ ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ള നടിയാണ് രശ്മിക. രശ്‌മികയുടെ പുതിയ ചിത്രം പുഷ്പ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സിനിമയ്ക്ക് 2 മുതൽ രണ്ടര കോടി രൂപ വരെയാണ് രശ്‌മിക പ്രതിഫലം വാങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...