നാളുകൾക്ക് ശേഷം ബിജു മേനോനും സുരേഷ് ​ഗോപിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ​ഗരുഡൻ എന്നാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ​ഗരുഡന്റെ ചിറകിൽ ബിജു മേനോന്റെയും സുരേഷ് ​ഗോപിയുടെയും കണ്ണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് ടൈറ്റിൽ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. മിഥുൻ മാനുവൽ തോമസാണ് തിരക്കഥയൊരുക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്. സിനിമയുടെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ​കഥ-ജിനേഷ് എം, ഛായാ​ഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിം​ഗ്- ശ്രീജിത്ത് സാരം​ഗ്, സം​ഗീതം- ജെക്സ് ബിജോയ്, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, ആർട്- അനീസ് നാടോടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ മറ്റ് അബിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും. 



11 വർഷത്തിന് ശേഷമാണ് സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നത്. 'എഫ്‍ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒറ്റക്കൊമ്പൻ' എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ എത്തിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.