ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ "ബദൽ" (ദി മാനിഫെസ്റ്റോ) ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. ജോയ് മാത്യു,സലിം കുമാർ,സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ് മേനോൻ,അനീഷ് ജി മേനോൻ,അനൂപ് അരവിന്ദ്,ഐ എം വിജയൻ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യർ പങ്കാളികളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു. വനമേഖലകളിൽ വളർന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ, ചൂഷണങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തിൽ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു.


ALSO READ: സൂപ്പർ കോംബോയായി പ്രണവും ധ്യാനും; 'വര്‍ഷങ്ങള്‍ക്കു ശേഷം' ട്രെയിലർ എത്തി


റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങൾ-മുരുകേശൻ പാടവയൽ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്-കെ ടി കൃഷ്‌ണകുമാർ,പി ആർ സുരേഷ്, എഡിറ്റർ-ഡോൺ മാക്സ്,എം ആർ വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, മേക്കപ്പ്-റോണി വൈറ്റ് ഫെദർ,വസ്ത്രാലകാരം-കുമാർ എടപ്പാൾ, പ്രൊഡക്ഷൻ ഡിസൈൻ-ഷജിത്ത് തിക്കോടി,ഹരി കണ്ണൂർ,


ആക്ഷൻ-മാഫിയ ശശി, ജാക്കി ജോൺസൺ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, രാജേഷ് എം പി, സൗണ്ട് മിക്സിംങ്ങ്- സനൽ മാത്യു,
വിഎഫ്എക്സ്-കാളി രാജ് ചെന്നൈ, സ്റ്റിൽസ്-സമ്പത്ത് നാരയണൻ,ഡിസൈൻ-കോളിൻസ് ലിയോഫിൽ, സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ കൊച്ചി,
പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.