റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. ഹിന്ദി പതിപ്പില്‍ ആരംഭിച്ച ബിഗ്‌ ബോസിപ്പോള്‍ ഇന്ത്യയിലെ  പല ഭാഷകളിലും പുറത്തിറങ്ങി കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതില്‍ ഈറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിപ്പാണ്‌ നാഗാര്‍ജ്ജുന അക്കിനേനി അവതാരകനായെത്തുന്ന തെലുങ്ക്‌ ബിഗ് ബോസ്. 


ഇപ്പോള്‍, തെലുങ്ക് ബിഗ്‌ബോസില്‍ കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ ഗായത്രി ഗുപ്ത. 


രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ഗായത്രിയെ സമീപിച്ചിരുന്നു. 


എന്നാല്‍, അവരുടെ കാസ്റ്റിംഗ് കൗച്ച് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അനുവാദമില്ലാതെ ഗായത്രിയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. 


സംഭവത്തില്‍ സൈബരാബാദിലെ റായ്ദുര്‍ഗാം പൊലീസ് സ്റ്റേഷനില്‍ ഗായത്രി പരാതി നല്‍കി. മുൻകൂർ അറിയിപ്പില്ലാതെ കരാർ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. 


തുടര്‍ന്ന് എല്ലാ രീതിയിലും സമ്മർദ്ദത്തിലാക്കാനും അപകീര്‍ത്തിപ്പെടുത്താനും അവര്‍ ശ്രമിച്ചെന്നും ഗായത്രി പരാതിയില്‍ പറയുന്നു. 


പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും നിയമനടപടികള്‍ അനുസരിച്ച് കേസ് ഫയല്‍ ചെയ്യുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 


ശ്വേതാ റെഡ്ഡി നല്‍കിയ സമാന പരാതിയില്‍ ബന്‍ജാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നലെയാണിത്.