ബ്രമാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ2 'വിൻ്റെ അണിയറ സാങ്കേതിക വിദ​ഗ്ധരായി ഒന്നിന് പിറകെ ഒന്നായി പ്രഗൽഭർ അണി ചേരുകയാണ്. സംവിധായകനായി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായാഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റ് എന്നിവരുടെ പേരുകളാണ് നിർമ്മാതാവ് ' ജെൻ്റിൽമാൻ ' കെ.ടി.കുഞ്ഞുമോൻ പ്രഖ്യാപിച്ചത്. മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

‌ഇപ്പോൾ കലാസംവിധായകരായി തിരഞ്ഞെടുത്തിരിക്കുന്നതും ഇന്ത്യൻ സിനിമയിലെ പ്രഗൽഭരെയാണ്. തോട്ടാ ധരണിയെയും അദ്ദേഹത്തിൻ്റെ മകൾ രോഹിണി ധരണിയെയുമാണ് കലാസംവിധായകരായി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകൾക്ക് കലാസംവിധായകനായി പ്രവർത്തിച്ച്  പ്രശസ്തി നേടിയ കലാകാരനാണ് തോട്ടാ ധരണി.


Also Read: എന്ത്കൊണ്ട് സ്ത്രീകളെ കേന്ദ കഥാപാത്രങ്ങളാക്കി ബിഗ് ബജറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നില്ല; ക്രിതി സനോൺ


നായകൻ, ബോംബേ, ദളപതി, ചന്ദ്രമുഖി, ശിവാജി, ദശാവതാരം, രുദ്രമാദേവി, ഡാം 999, മലയാളത്തിൽ അഭിമന്യു എന്നീ സിനിമകൾക്കായും, കുഞ്ഞുമോൻ തന്നെ നിർമ്മിച്ച ജെൻ്റിൽമാൻ, കാതലൻ, കാതൽദേശം, രക്ഷകൻ എന്നീ ബ്രമാണ്ഡ സിനിമകൾക്ക് വേണ്ടിയും തോട്ടാ ധരണി ഒരുക്കിയ സെറ്റുകൾ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ ' പൊന്നിയിൻ സെൽവ'ൻ്റെ പണിപ്പുരയിലാണ് തോട്ടാ ധരണി ഇപ്പോൾ. ജെൻ്റിൽമാൻ2 ' വിനു വേണ്ടി ഹോളിവുഡ് നിലവാരത്തിലുള്ള സെറ്റുകളാണ് തോട്ടാ ധരണിയും മകൾ രോഹിണി ധരണിയും ചേർന്ന് ഒരുക്കുകയെന്നാണ് റിപ്പോർട്ട്.


അണിയറ സാങ്കേതിക വിദഗ്ദ്ധരെല്ലാം തന്നെ ഇന്ത്യൻ സിനിമയിലെ  പ്രഗൽഭരായിരിക്കും എന്ന് കുഞ്ഞുമോൻ ആവർത്തിച്ച് പറഞ്ഞിരുന്നു. ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കും എന്ന് ആകാംക്ഷയോടെ സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും കുഞ്ഞുമോൻ്റെ അടുത്ത അറിയിപ്പുകൾക്കായി കാത്തിരിക്കുകയാണ്. ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ കെ. ടി. കുഞ്ഞുമോൻ നിർമ്മിക്കുന്ന മെഗാ സിനിമയായ ' ജെൻ്റിൽമാൻ2 'വിൻ്റെ ഷൂട്ടിങ്ങ് ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് കുഞ്ഞുമോൻ പറഞ്ഞു.


Vikram OTT Release: 'വിക്രം' ഒടിടിയിലേക്ക്; ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ


ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം ‘വിക്രം’ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ‘വിക്രം’. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് തമിഴ് ചിത്രമായ ‘വിക്രം’. ജൂലൈ എട്ട് മുതൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.