ജെൻ്റിൽമാൻ 2 എന്ന ബ്രമാണ്ഡ ചിത്രുവുമായി ശക്തമായ രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് കെടി കുഞ്ഞുമോൻ. ചിത്രത്തിൻറെ പ്രഖ്യാപനത്തിന് പിന്നാലെ സംവിധായകൻ ആരായിരിക്കുമെന്ന ചർച്ച മുറുകിയിരുന്നു. നാനിയെ നായകനാക്കി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ 2 സംവിധാനം ചെയ്യുന്നതെന്ന് കെറ്റി കുഞ്ഞുമോൻ സോഷ്യൽ മീഡിയാ പേജിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഷ്ണു വർദ്ധൻ്റെ സഹ സംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയൽ, സർവ്വം എന്നീ സിനിമകൾക്ക് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ്  ഗോകുൽ കൃഷ്ണ.  ഷങ്കർ എന്ന സംവിധായകനെ സിനിമ രംഗത്തേക്ക് എത്തിച്ചത് കുഞ്ഞുമോനായിരുന്നു. . ' ജെൻ്റിൽമാൻ2 ' വിലൂടെ മറ്റൊരു ബ്രഹ്മാണ്ഡ സംവിധായകനെ സമ്മാനിക്കുമെന്നാണ് കുഞ്ഞുമോന്റെ വാഗ്ദാനം.


ALSO READ: Gentleman 2 : ജെൻ്റിൽമാൻ 2 എന്ന ബ്രമാണ്ഡ ചിത്രുവുമായി കെ.ടി.കുഞ്ഞുമോൻ വീണ്ടുമെത്തുന്നു; സംഗീത സംവിധാനം കീരവാണി


ചിത്രത്തിൻറെ പ്രഖ്യാപനത്തിന് പിന്നാലെ സംഗീത സംവിധായകനായി  കീരാവാണി, നായികമാരിൽ ഒരാളായി നയൻതാരാ ചക്രവർത്തി എന്നിവരുടെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.  കൂടാതെ പ്രവാസി മലയാളി നടിയും നർത്തകിയും സ്പോർട്സ് അവതാരകയുമായ പ്രിയാ ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. 'ജനകൻ' എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയാ ലാൽ.


നായകൻ ആരെന്ന സസ്പെൻസ് ഇപ്പോഴും നില നിർത്തുകയാണ് നിമ്മാതാവ് കെറ്റി കുഞ്ഞുമോൻ. ജെൻ്റിൽമാൻ2 ', വിൻ്റെ അണിയറ സാങ്കേതിക വിദഗ്ദർ, മറ്റ് അഭിനേതാക്കൾ  എല്ലാവരും ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരാണെന്നുംഅറിയിച്ചിട്ടുണ്ട് . സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ഗ്ളിൽ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.