ഗോൾഡ് എന്ന സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ തമിഴിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഗിഫ്റ്റെന്ന് പേരിട്ടിരിക്കുന്നത്. ഇളയരാജയുടെ സംഗീതത്തിനൊപ്പം ചിത്രത്തിന്റെ പേര് എഴുതി കാണിക്കുന്ന വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇളയരാജ തന്നെയാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമയുടെ രചനയും ചിത്രീകരണവും സംഗീത നിർമാണവും പുരോഗമിക്കുകയാണ്. ചെന്നൈയിൽ വെച്ചാകും ചിത്രീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

റോമിയോ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സാൻഡി, കോവൈ സരള, സഹന സർവേഷ്, രാഹുൽ, ചാർളി, റേച്ചൽ റെബാക്ക, ഗോപാലൻ പാലക്കാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിനൊപ്പം ഭാഗമാകും.


ALSO READ : Pushpa 2 release: തിയേറ്ററുകൾ ഭരിക്കാൻ പുഷ്പ വീണ്ടും എത്തുന്നു; 'പുഷ്പ 2' റിലീസ് പ്രഖ്യാപിച്ചു



അൽഫോൺസിന്റെ ആദ്യ ചിത്രമായ നേരത്തിന് ശേഷം തമിഴിൽ മാത്രമായി ഒരുക്കുന്ന സിനിമയാണ് ഗിഫ്റ്റ്. നേരം തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. ബ്ലോക്ക് ബസ്റ്ററായ പ്രേമം, ഗോൾഡ് എന്നീ സിനിമകൾക്ക് ശേഷമുള്ള അൽഫോൺസിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണ് ഗിഫ്റ്റ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.