വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ (ഗോട്ട്) പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂൾ പൂർത്തിയായെന്നാണ് പുതിയ റിപ്പോർട്ട്. ഷൂട്ടിം​ഗ് പൂർത്തിയായതിനാൽ ​ഗോട്ട് ടീം തിരിച്ച് ചെന്നൈയിൽ എത്തി. ഒരാഴ്ചത്തെ ഷൂട്ടിം​ഗ് കൂടി കഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം മൊത്ത്തിൽ പൂർത്തിയാകുമെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ഗോട്ട് നിർമ്മിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. യുവൻ ശങ്കർ രാജയാണ് ഗോട്ടിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. 


മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, പ്രഭുദേവ, മോഹൻ, യോഗി ബാബു, അജ്മൽ അമീർ, വിടിവി ഗണേശ്, പ്രേംജി അമരൻ, അരവിന്ദ് ആകാശ്, അജയ് രാജ്, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥി നുനിയാണ് ഛായഗ്രാഹകൻ, വെങ്കട് രാജനാണ് സിനിമയുടെ എഡിറ്റർ. ദിലിപി സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.