Gold Movie Poster : പൃഥ്വിരാജ് - നയൻതാര ചിത്രം ഗോൾഡിന്റെ പോസ്റ്ററെത്തി; `സംഗതി കളർ ആയിട്ടുണ്ടെന്ന്` പ്രേക്ഷകർ
Gold Movie Poster : ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ചിത്രത്തിൻറെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
കൊച്ചി : പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ഗോൾഡിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ചിത്രത്തിൻറെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ പോസ്റ്റർ റിലീസ് ചെയ്തത്. സംഗതി കളറായിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗോൾഡ്.
നിവിൻ പോളിയുടെ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. 2021ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം നിഴലിന് ശേഷമെത്തുന്ന നയൻതാരയുടെ മലയാള ചിത്രമാണ് ഗോൾഡ്.
ഇരുവർക്കും പുറമെ പ്രേമം സിനിമ ഫേയിമുകളായ ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് എന്നിവരെയും ടീസറിൽ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ് എന്നിവരും ചിത്രം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമിച്ചിരക്കുന്നത്. സംവിധായകനായ അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്.
നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ. ഗോൾഡിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് എന്ന് അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു. ആനന്ദ് സി ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലും ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് സംഗീതം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.