ഓണം റിലീസുകളിൽ ഹെപ്പ് കൂട്ടും എന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ഗോൾഡ് ആരാധകരെ നിരാശപ്പെടുത്തി. ചിത്രം ഓണത്തിന് റിലീസ് ചെയ്യില്ലെന്ന് ചിത്രത്തിൻറെ നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു.ചില സാങ്കേതിക കാരണങ്ങളാൽ 'ഗോൾഡ്' ഒരാഴ്ച വൈകിയേ നിങ്ങള്ക്ക് മുന്നിൽ എത്തുകയുള്ളു.അത് അതിന്റെ പൂർണ്ണ പെർഫെക്ഷനോട് കൂടി എത്തിക്കാൻ വേണ്ടിയിട്ടു മാത്രമാണ് വൈകുന്നതെന്നും ലിസ്റ്റിൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻറെ സംവിധാനത്തിൽ എത്തുന്ന ഗോൾഡിനെ വളരെ അധികം പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നതും.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിസ്റ്റിൻറെ പോസ്റ്റ് ഇങ്ങനെ 


ഗോൾഡ് ഓണത്തിനില്ല
ഈ ഓണക്കാലത്തു നിങ്ങളെപ്പോലെ ഞാനും പ്രതീക്ഷ അർപ്പിച്ചു, നിങ്ങളിൽ ഒരുവനായിരുന്നു കാണാൻ ആഗ്രഹിച്ച ചിത്രമായിരുന്നു 'ഗോൾഡ്'
പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ 'ഗോൾഡ്' ഒരാഴ്ച വൈകിയേ നിങ്ങള്ക്ക് മുന്നിൽ എത്തുകയുള്ളു. അത് അതിന്റെ പൂർണ്ണ പെർഫെക്ഷനോട് കൂടി എത്തിക്കാൻ വേണ്ടിയിട്ടു മാത്രമാണ് വൈകുന്നത്. ണാഘോഷമെല്ലാം കഴിഞ്ഞു മുഴുവൻ കാശും തീർക്കേണ്ട
ഒരു ടിക്കറ്റിനുള്ള പൈസ ബാക്കി വച്ചേക്കണേ പ്പോൾ എല്ലാം പറഞ്ഞ പോലെ...അൽഫോൺസ് പുത്രൻ പറഞ്ഞപോലെഒരാഴ്ച വൈകി തിയേറ്ററിൽ കാണാൻ സാധിക്കട്ടെ.


 



Also Read: Chup Movie: പ്രേക്ഷകരിലേക്കെത്താൻ തയാറായി 'ചുപ്'; ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 5ന്


അൽഫോൺസ് പുത്രൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ പൃഥിരാജ്,നയൻതാര,അജ്മൽ അമീർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.പൃഥിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരുടെ ബാനറിൽ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകേശൻ, ആനന്ദ് സി ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.