പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗോൾഡ് ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തും. അൽഫോൻസ് പുത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൽഫോൻസ് പുത്രൻ തന്നെയാണ് ചിത്രം ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചത്. നിവിൻ പോളിയുടെ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗോൾഡ്. ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രത്തിൻറെ ടീസറും ട്രെയ്‌ലറും ഇതിന് മുമ്പ് തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ചിത്രത്തിൻറെ പോസ്റ്റർ ഒരുക്കിയത്. അതേസമയം പ്രേമം സിനിമ ഓർമ്മിപ്പിക്കുവിധം സ്ലോ മോഷനും വിവിധ ഫ്രേമുകളും അടങ്ങിയ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സ്റ്റൈലിഷായി സ്ലോ മോഷനിൽ നടന്ന് വന്ന് ഒരു കഥാപാത്രത്തെ വെറുതെ ചവിട്ടുന്ന പൃഥ്വിരാജും വെറുതെ പോപ്പ്കോൺ കഴിച്ചുകൊണ്ടിരിക്കുന്ന നയൻതാരയെയുമാണ് ടീസറിലൂടെ അവതരിപ്പിച്ചത്.


ALSO READ: Gold Movie Poster : പൃഥ്വിരാജ് - നയൻ‌താര ചിത്രം ഗോൾഡിന്റെ പോസ്റ്ററെത്തി; "സംഗതി കളർ ആയിട്ടുണ്ടെന്ന്" പ്രേക്ഷകർ


 ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് നയൻ‌താര അവതരിപ്പിക്കുന്നത്. 2021ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം നിഴലിന് ശേഷമെത്തുന്ന നയൻതാരയുടെ മലയാള ചിത്രമാണ് ഗോൾഡ്. ഇവരെ കൂടാതെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് എന്നിവരും ചിത്രം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 


പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്.  അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.