അൽഫോൺസ് പുത്രൻറെ പുതിയ ചിത്രം ഗോൾഡിൻറെ ടീസറിന് യൂ ടൂബിൽ 5 മില്യൺ കാഴ്ചക്കാർ. പൃഥിരാജിനെ നായകാനാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നയൻ താരയാണ് ചിത്രത്തിൽ പൃഥിയുടെ നായിക വേഷത്തിലെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൃഥിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിങ്കളാഴ്ചയാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. അൽഫോൺസ് പുത്രൻറെ  മൂന്നാമത്തെ സിനിമയാണിത്.


ശബരീശിൻറെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകനാണ്.   ജോഷി എസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥി എത്തുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര എത്തുന്നത്.


 



2 മിനിട്ടും 32 സെക്കൻറുമാണ് ടീസറിൻറെ ദൈർഘ്യം. അൽഫോൺസ് പുത്രൻറെ ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള സംവിധാന സംരംഭമെന്ന നിലയിൽ പ്രേക്ഷകരും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ