പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം' ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. റഷീദ് പാറക്കൽ സമീർ എന്ന ചിത്രത്തിന് ശേഷം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മനോരാജ്യം'. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ അനസ് മോൻ സികെ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പൂർണ്ണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചത്. രശ്മി ജയകുമാർ ആണ് കോ - പ്രൊഡ്യൂസർ.


ഡി ഒ പി - മാധേശ്. ആർ. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. സംഗീതം സംഗീതസംവിധാനം - യൂനസിയോ. പശ്ചാത്തല സംഗീതം - സുധീപ് പലനാട്. പ്രൊഡക്ഷൻ കൺട്രോളർ - പിസി മുഹമ്മദ്. പിആർഒ - എംകെ ഷെജിൻ.


ALSO READ: King Of Kotha: ദുൽഖറിന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തുന്നു


ഓസ്ട്രേലിയയിൽ ജീവിച്ചിട്ടും തനി കേരളീയനായി തുടരാൻ ശ്രമിക്കുന്ന മനു കേരളീയൻ എന്ന നായകനും പാശ്ചാത്യ രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരും ചേരുമ്പോഴുണ്ടാകുന്ന നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.


അപ്രതീക്ഷിതമായി മനുവിന്റെ  ജീവിതത്തിലേക്ക് കടന്നുവരുന്ന മിയ എന്ന പെൺകുട്ടി മൊത്തത്തിൽ കാര്യങ്ങൾ തകിടം മറിക്കുന്നു. മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ  നിഷകളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായി ഒരു ഫാമിലി ഡ്രാമയായായാണ് 'മനോരാജ്യം' ഒരുക്കിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.