ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം സിനിമയുടെ ടീസർ റിലീസ് ചെയ്തു. നടൻ ജയസൂര്യയുടെ  സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സികെ അനസ് മോൻ ആണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരണം പൂർത്തിയാക്കിയിരികുന്നത്. സമീർ എന്ന ചിത്രത്തിന് ശേഷം റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മനോരാജ്യം. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.


കേരള തനിമയിൽ  ജീവിക്കാൻ ആഗ്രഹിക്കുന്ന ഓസ്ട്രേലിയയിൽ താമസിക്കുന്ന മനുവിന്റെയും പ്രവാസ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റെയും കഥയാണ് മനോരാജ്യം. മനുവിന്റെയും നായികയായ മിയയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.


ALSO READ: 

ആർട്ട്‌ ഡയറക്ടർ- ശ്രീരാജ് രാജപ്പൻ, രെജു റാഫേൽ. മേക്കപ്പ്- ലിജി വർഗീസ്, യാഷ്വി ജസ്വൽ. പ്രൊഡക്ഷൻ കൺട്രോളർ- പി സി മുഹമ്മദ്‌. കോസ്റ്റ്യൂംസ്- ശബാന, ഇയ്ന, എആർ ഹാൻഡ്‌ലൂംസ് .ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിനീഷ് ജോൺ. അസോസിയേറ്റ് ഡയറക്ടർ നൈനാൻ ഷെരീഫ്.


അസിസ്റ്റന്റ് ഡയറക്ടർ- സുബിൻ ജോസഫ്. അസോസിയേറ്റ് ക്യാമറാമാൻ- അഷ്കർ അലി ഖാൻ. കളറിസ്റ്റ്- ബിലാൽ റഷീദ്. സൗണ്ട് ഡിസൈൻ- കരുൺ പ്രസാദ്. സ്റ്റിൽസ്- നിസാർ മൊയ്‌ദീൻ. ഡിസൈൻ- സജീഷ് എം തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. പിആർഒ- എം.കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.