മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച് മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന  ''ഗു'' എന്ന ചിത്രം ക്ലീൻ യു/എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. ഹൊറർ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പർ നാച്വറൽ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈനറായിരിക്കും ഈ ചിത്രം. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു, കുഞ്ചൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായ, അനീന ആഞ്ചല, ഗോപിക റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യ അമിത്, അഭിജിത് രഞ്ജിത്ത് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.


ALSO READ: ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; മാളവിക ജയറാം വിവാഹിതയായി


ഗാനങ്ങൾ: ബിനോയ് കൃഷ്ണൻ. സംഗീതം. ജോനാഥൻ ബ്രൂസ്: ഛായാഗ്രഹണം:  ചന്ദ്രകാന്ത് മാധവൻ. എഡിറ്റിംഗ്:  വിനയൻ. മേക്കപ്പ് : പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ:  ദിവ്യ ജോബി, കലാസംവിധാനം: ത്യാഗു തവനൂർ, പ്രൊഡക്ഷൻ മാനേജർ: കുര്യൻ ജോസഫ്,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹരി കാട്ടാക്കട,  പ്രൊഡക്ഷൻ കൺട്രോളർ:  മുരുകൻ എസ്. മെയ് പതിനേഴിന് സിനിമ റിലീസ് ചെയ്യും. ഫിയോക് ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പി ആർ ഒ വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്