ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയുടെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. പാലക്കാട്‌ നെന്മാറയിലെ എൻ എസ് എസ് കോളേജിൽ വച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ ​ഗാനം പുറത്തുവിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വപ്നറാണിയുടെ വരികൾക്ക് സംഗീതം നൽകിയത് ചന്ദ്ര ദാസ്. ആലാപനം - ഗൗരി ഗിരീഷ്. സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശോബിക ബാബു, ലത ദാസ് എന്നിവരാണ് നായികമാർ. കൂടാതെ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം വേലു. പി ആർ ഒ- എ എസ് ദിനേശ്.



ALSO READ: ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം സഞ്ജയ് ലീല ബൻസാലിയ്ക്കൊപ്പം?


യുവാക്കളുടെ കഥ പറയാൻ 'എൽ എൽ ബി'; ഫെബ്രുവരി 2ന് തിയേറ്ററുകളിൽ


യുവാക്കൾക്ക് ആഘോഷമാക്കാൻ തക്കവണ്ണം ബാച്ചിലേഴ്സിന്റെ കഥ പറയുന്ന എൽ എൽ ബി റിലീസിനൊരുങ്ങുന്നു. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 2ന് ചിത്രം തിയേറ്ററുകളിലെത്തും. 


ചരിത്രത്തിലാദ്യമായ് എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന സവിശേഷതയും എൽ എൽ ബി എന്ന ചിത്രത്തിനുണ്ട്. ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് ആണ് ചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമ്മിക്കുന്നത്. 


റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 


ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: അതുൽ വിജയ്, സംഗീതം: ബിജി ബാൽ, കൈലാസ്, ഗാനരചന: സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, ഡിസൈൻ: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: സ്മാർട്ട്‌ കാർവിങ്, പിആർഒ: എ എസ് ദിനേശ്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.