Guruvayoor Ambalanadayil OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?
Guruvayoor Ambalanadayil OTT Release: ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
സൂപ്പർ ഹിറ്റ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ' ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
ഇപ്പോൾ ചിത്രം, ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നിലവിൽ ഈ വർഷം ഇറങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ജിയോ സിനിമ എന്നീ പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീം ചെയ്യുന്നത്.
ALSO READ: 'മത്ത്' സിനിമയുടെ ട്രെയിലർ പുറത്തിറക്കി; ചിത്രം ജൂൺ 21ന് പ്രദർശനത്തിന്
ആവേശം
ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം. നസ്രിയ നസിമും അൻവർ റഷീദുമാണ് ചിത്രം നിർമിച്ചത്. ആക്ഷൻ കോമഡി ജോണറിലുള്ള ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനൊപ്പം സജിൻ ഗോപു, ഹിപ്സ്റ്റർ, മിഥുൻ ജയ്ശങ്കർ, റോഷൻ ഷാനവാസ്, മിഥുട്ടി, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സുഷിൻ ശ്യാമും സമീർ താഹിറും ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നു. വിവേക് ഹർഷൻ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
വർഷങ്ങൾക്ക് ശേഷം
ഡ്രാമ ജോണറിലുള്ള ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങിയവരും അഭിനയിക്കുന്നു. അമൃത് രാംനാഥ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ALSO READ: "വാഴ "ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
മലൈക്കോട്ടെ വാലിബൻ
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബൻ സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് സ്ലാബ് ആൻഡ് സരേഗമ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഞ്ചക്കള്ളക്കോക്കാൻ
ക്രൈം ആക്ഷൻ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചെമ്പൻ ജോസിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.