ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗുരുവായൂർ അമ്പലനടയിൽ. പൃഥിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം ചിത്രം സംബന്ധിച്ച് പുതിയ അപഡേഷനുകൾ ഒന്നും പുറത്ത് വന്നിരുന്നില്ല. എന്നാൽ ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള സൂചനയാണ് ലഭിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജിന്റേത് വില്ലൻ കഥാപാത്രം എന്നതാണ് പുതിയ അപ്ഡേറ്റ്. നടൻ ബൈജു സന്തോഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിപിൻ ദാസ് ഒരുക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ദീപു പ്രദീപാണ്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു രചന നിർവഹിക്കുന്ന ചിത്രമാണിത്. പ്രൊഡക്ഷൻസും ഇ-4 എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ഗോദ'യുടെ നിർമ്മാതാക്കളാണ് ഇ-4 എന്റർടെയ്ൻമെന്റ്. സിനിമയിലെ താരങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


Also Read: Run Baby Run Ott Update: ആർജെ ബാലാജി നായകനായ "റൺ ബേബി റൺ" ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


 


അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ സിനിമയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ് രം​ഗത്തെത്തിയിരുന്നു. ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി എന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.