മലയാളികളുടെ അഹങ്കാരം ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. 40-ാം വയസിലേക്ക് നീങ്ങുന്ന ഫഹദിന് സിനിമലോകവും ആരാധകരും രാവിലെ മുതൽ തന്നെ ആശംസകൾ അറിയിക്കുകയാണ്. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോവുകയാണ് ഫഹദ്. വിക്രം, പുഷ്പ, സൂപ്പർ ഡീലക്‌സ് തുടങ്ങി അന്യഭാഷ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ് ഫഹദ്. ഇപ്പോഴിതാ ഫഹദിന്റെ ഭാര്യയും മലയാളികളുടെ പ്രിയപ്പെട്ട നടിയുമായ നസ്രിയ തന്റെ പ്രിയതമന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലാകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫഹദിന്റെ പിറന്നാളിന് സന്തോഷവും ആശംസകളും അറിയിക്കുന്നതാണ് പോസ്റ്റ്. രാത്രി തന്റെ ഭർത്താവിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ബലൂണുകൾ നിറഞ്ഞ പശ്ചാത്തലത്തിൽ ഇരുവരും സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും മറ്റ്  സ്നേഹ നിമിഷങ്ങളുമാണ് നസ്രിയ പങ്കുവച്ചത്. 40 എന്ന ബാഡ്ജ് കുത്തിവെച്ചിരിക്കുന്ന ഫഹദിനെ കാണാം.


ALSO READ : Viral Video : ആളെ മനസിലായോ? വൈറലാകുന്നു കുട്ടി നസ്രിയയുടെ ആങ്കറിങ് വീഡിയോ



4 ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ആദ്യ മൂന്ന് ചിത്രങ്ങളിലും ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ഫഹദിന്റെ കയ്യിൽ നിന്ന് തൊപ്പി വാങ്ങി സ്റ്റൈലായി നാലാമത്തെ ചിത്രത്തിൽ നസ്രിയ ഇട്ടിരിക്കുന്നത് കാണാം. തൊപ്പിയുടെ അറ്റത്ത് ഫാഫാ എന്ന് എഴുതിയിരിക്കുന്നതും കാണാം.


'ഹാപ്പി ബർത്ഡേ മിസ്റ്റർ ഹസ്ബൻഡ്. പ്രായം കൂടും തോറും നന്നാവുന്നുണ്ട്. മികച്ചത് വരാൻ ഇരിക്കുന്നതെ ഒള്ളു' എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് കമന്റുമായി എത്തിയത്. ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് നൽകുകയാണ് സിനിമാലോകം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.