മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിനയന്‍ സംവിധാനം ചെയ്യുന്ന, ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്'. സിജു വില്‍സണ്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ചരിത്രപുരുഷനായി എത്തുന്ന ഈ സിനിമ, മലയാള സിനിമയിലെ നിര്‍ണായക വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ദിവസങ്ങളില്‍ തന്നെ പത്തൊമ്പതാം നൂറ്റാണ്ട് തീയേറ്ററില്‍ പോയി സൗജന്യമായി കാണാനുള്ള അവസരമാണ് സീ മലയാളം ന്യൂസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.  സീ മലയാളം ന്യൂസിന്റെ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവർക്ക് മാത്രമാണ് ഈ അവസരം. ഈ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗൂഗിള്‍ ഡോക് ലിങ്കില്‍ ക്ലിക്ക് ചെയ്ത് (https://forms.gle/ojEaD4nAUYm5QioN9) ശരിയായ ഉത്തരങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ പേരും ഫോണ്‍ നമ്പറും താമസിക്കുന്ന ജില്ലയും രേഖപ്പെടുത്തുക.


എല്ലാ ചോദ്യങ്ങള്‍ക്കും ശരി ഉത്തരം നല്‍കുന്നവരില്‍ നിന്നായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ഓരോ ജില്ലയില്‍ നിന്നും നിശ്ചിത വിജയികളെ തിരഞ്ഞെടുക്കും. വിജയികളെ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെടുകയും ടിക്കറ്റ് ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. വിജയികളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം സീ മലയാളം ന്യൂസിന്റേതായിരിക്കും. 


ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം മാത്രമല്ല, നങ്ങേലി, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലുണ്ട്. സിജു വില്‍സണെ കൂടാതെ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുദേവ് നായര്‍, ദീപ്തി സതി, പൂനം ബജ്വാ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാജി കുമാര്‍ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍. സന്തോഷ് നാരായണ്‍ പശ്ചാത്തല സംഗീതവും എം ജയചന്ദ്രന്‍ സംഗീതവും ഒരുക്കിയിരിക്കുന്നു.