Hareesh Peradi: ഇവരിൽ വലിയ മണ്ടൻ ശരിക്കും ആരാണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി..! ഹരീഷ് പേരടി
Hareesh Peradi: ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്, നടന്‍ ഭീമന്‍ രഘുവിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനു മേലുള്ള ചർച്ചകൾ മുറുകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേദിയിൽ പ്രസംഗം തീരുന്നത് വരെ ആദരപൂർവ്വം എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിനെക്കുറിച്ചായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ഞങ്ങള്‍ ഒക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന്‍ രഘു എന്നാണ് രഞ്ജിത്ത് രഘുവിന്റെ നടപടിയെ പരിഹസിച്ചത്.
മുഖ്യമന്ത്രി ആ ഭാഗത്തേക്ക് നോക്കിയില്ല എന്നുള്ളതാണ് ആ സംഭവത്തിൽ അദ്ദേഹത്തോട് ബഹുമാനം ഉണ്ടാക്കിയ കാര്യം എന്നും കാരണം മിസ്റ്റര്‍ രഘൂ, നിങ്ങള്‍ അവിടെ ഇരിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
ALSO READ: എലഗന്റ് ലുക്കിൽ കീർത്തി പാണ്ഡ്യൻ..! ചിത്രങ്ങൾ കാണാം
ഇപ്പോള്‍ ഈ സംഭവികാസങ്ങൾക്കെല്ലാം തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.
''രാജാവിനെ പുകഴ്ത്താന്‍ പെടാപ്പാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി . സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു. മണ്ട സലാം'' - ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.