ധരിച്ച വസ്ത്രത്തിനു ഇറക്കം കുറഞ്ഞെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിനു ഇരയായ വ്യക്തിയാണ് ചലച്ചിത്ര താരം അനശ്വര രാജന്‍. അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'വിദേശ സിനിമകൾ കോപ്പിയടിക്കുന്നത് പോലെ എളുപ്പമല്ല അങ്കണവാടികുട്ടികളെ പഠിപ്പിക്കുന്നത്' ശ്രീനിവാസനെതിരെ ഹരീഷ് പേരടി


റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, കനി കുസൃതി തുടങ്ങിയവരാണ് താരത്തിനു പിന്തുണയുമായി രംഗത്തെത്തിയത്. കാല്‍മുട്ടിന് മുകളില്‍ വരെ  ഇറക്കമുള്ള വസ്ത്രം ധരിച്ചുക്കൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയറിയിച്ചിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ്‌ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.


കളിയാക്കുന്ന വിഡ്ഡികളെ സാംസ്കാരിക കേരളം തള്ളിക്കളയും- ഹരീഷ് പേരടി


പതിനെട്ട് വയസ് തികയാന്‍ നോക്കിയിരിക്കുകയായിരുന്നോ വസ്ത്രത്തിന്‍റെ ഇറക്കം കുറയ്ക്കാന്‍ തുടങ്ങിയ കമന്‍റുകളാണ് താരത്തിന്റെ ഈ പോസ്റ്റിനു ലഭിച്ചത്. ഇതിന് സ്ത്രീകളുടെ കാലുകള്‍ കാണുമ്പോള്‍ എന്തിനാണ് നിങ്ങളിങ്ങനെ അസ്വസ്ഥരാകുന്നത് എന്ന മറുചോദ്യമാണ് താരങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്നത്. എന്നാലിപ്പോള്‍, അനശ്വരയ്ക്ക് പിന്തുണയുമായി സ്വന്തം കാലുകളുടെ ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരമം ഹരീഷ് പേരടി.


CAA: തട്ടമിട്ട് അനശ്വരയുടെ വ്യത്യസ്ത പ്രതിഷേധം!


കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞുക്കൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 


കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി...

Posted by Hareesh Peradi on Tuesday, 15 September 2020

Video: എന്തുപറ്റി ജെയ്സാ, ക്ലാസില്‍ ഭയങ്കര ചൂടാണോ?


'കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു...അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു...ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ...' - ഹരീഷ് പേരടി കുറിച്ചു.