Mumbai: തപ്‌സി പന്നുവിന്റെ (Taapsee Pannu) ഏറ്റവും പുതിയ ചിത്രം ഹസീൻ ദിൽറുബയുടെ ട്രെയ്‌ലർ എത്തി. ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഹസീൻ ദിൽറുബ. ചിത്രത്തിൽ തപ്‌സി ഭർത്താവായി വിക്രാന്ത് മാസ്സയും കാമുകനായി ഹർഷവർധൻ റാണെയും എത്തുന്നുണ്ട്. ചിത്രം ജൂലൈ 2 നാണ് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ റാണിയെന്ന കഥാപത്രമായി ആണ് തപ്‌സി (Taapsee Pannu) എത്തുന്നത്. റാണി ത്രില്ലർ നോവലുകളുടെ ആരാധികയാണെന്ന് ചിത്രത്തിന്റെ ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. കല്യാണത്തിന് ശേഷം റാണിയുടെ ഭർത്താവ് സ്ഫോടനത്തിൽ മരിക്കുകയും റാണിയാണ് കൊലപാതകിയെന്ന് ആരോപണം ഉണ്ടാവുകയും ചെയ്യും. ഇതിൻറെ തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.


ALSO READ: Sushant Singh Rajput ന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രം Nyay തടയണമെന്ന ആവശ്യം ഡൽഹി ഹൈകോടതി തള്ളി


ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ വിനിൽ മാത്യുവാണ്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപത്രമായി വിക്രാന്ത് മാസ്സയും ഹർഷവർധൻ റാണെയും എത്തുന്നുണ്ട്.  2020 ഒക്ടോബറിൽ തന്നെ ചിത്രീകരണം പൂർത്തിയായ സിനിമയാണ് (Cinema) ഹസീൻ ദിൽറുബ. തപ്‌സി പന്നു തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വി വരവും പ്രേക്ഷകരെ അറിയിച്ചത്.


ALSO READ: COVID Vaccine സ്വീകരിക്കുമ്പോൾ ഇങ്ങനെ നിലവിളിക്കാമോ? Bigg Bose Malayalam Season 2 താരം അലസാന്ദ്ര കോവിഡ് വാക്സിൻ സ്വീകരിക്കുന്ന രംഗം [VIDEO]


ചിത്രത്തിന്റെ ചിത്രീകരണം വളരെ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെന്നും അന്ന് തപ്‌സി പറഞ്ഞിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഹരിദ്വാറിലും മുംബൈയിലുമായി ആണ് പൂർത്തിയാക്കിയത്. ക്രൈം ത്രില്ലർ (Crime Thriller) വിഭാഗത്തിൽപ്പെടുന്ന ചിത്രം 2020 സെപ്റ്റംബറിൽ തന്നെ റിലീസിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോവിഡ് മഹാമാരി മൂലം നീണ്ട് പോവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക