പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ക്ലൈമാക്സിൽ നിന്ന് മാറി മറ്റൊരു പുതിയ ട്വിസ്റ്റ് നിറഞ്ഞ ക്ലൈമാക്സ് കിട്ടിയാൽ കയ്യടി ഉറപ്പ്. 'ഹാഷ്ടാഗ് അവൾക്കൊപ്പം' അങ്ങനെയൊരു സിനിമയാണ്. കഥയുടെ പോക്ക് അനുസരിച്ച് പല ക്ലൈമാക്സ് പ്രവചനങ്ങളും പ്രേക്ഷക മനസിൽ തോന്നുമെങ്കിലും അതൊന്നും അല്ലാതെ പുതിയ ക്ലൈമാക്സ് ചിത്രം ഒരുക്കുന്നു എന്നത് വല്ലാത്ത പുതുമ നൽകുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഹൊറർ മൂഡിൽ രണ്ടാം പകുതി മാറുമ്പോൾ ചില നിമിഷങ്ങളിൽ പ്രേക്ഷകനെ നല്ലതുപോലെ ഞെട്ടിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. പ്രകടനങ്ങളിൽ അഭിനേതാക്കളും മികവ് കാട്ടിയതോടെ സിനിമയിലേക്ക് ആഴത്തിലിറങ്ങാൻ പ്രേക്ഷകനും കഴിയുന്നുണ്ട്. ആ 5 സുഹൃത്തുക്കളുടെ യാത്രയ്‌ക്കൊപ്പം മറ്റൊരു യാത്രക്കാരനായി പ്രേക്ഷകന് മാറാൻ സാധിക്കുന്നുണ്ട്. അതിന് സംവിധായകൻ ഒരു വലിയ കയ്യടി അർഹിക്കുന്നു. രണ്ടാം പകുതിയിലേക്ക് വരുമ്പോൾ സിനിമയുടെ ബിജിഎം രസകരമായും ത്രില്ലിങ്ങ് സ്വഭാവത്തിലേക്കും മാറുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ വർക്കും നല്ല നിലയ്ക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. 


Also Read: Hashtag Avalkkoppam Review: 5 അപരിചിതർ സുഹൃത്തുക്കളായപ്പോൾ; പേടിക്കാനുള്ളത് പുറകെ വരും; 'ഹാഷ്ടാഗ് അവൾക്കൊപ്പം' ആദ്യ പകുതി റിവ്യൂ


 


ഒരു ട്രാവൽ മൂവി എന്ന ജോണറിൽ പോകുന്നതുകൊണ്ട് തന്നെ സിനിമയെ ഗ്രിപ്പിങ്ങ് ആക്കുന്ന തരത്തിലുള്ള സ്ക്രീൻപ്ലേ അത്യാവശ്യമാണ്. സംഭാഷണങ്ങൾ കൊണ്ട് ലാഗ് പരമാവധി ഒഴിവാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. നല്ല ചില പ്രകടനങ്ങൾ കൊണ്ടും സിനിമ പിടിച്ചുനിൽക്കുന്നുണ്ട്. 2 മണിക്കൂറിൽ താഴെ മാത്രം ദൈർഖ്യം സിനിമയെ കൂടുതൽ എൻഗേജിങ്ങ് ആക്കുന്നു. ചെറിയ ബഡ്ജറ്റിൽ അത്യാവശ്യം ഹൊറർ മൂഡ് സമ്മാനിക്കുകയും ചെയ്യുന്നുണ്ട് ചിത്രം. ക്ലൈമാക്സിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് കൂടി വരുന്നതോടെ സംതൃപ്ത്തിയോടെ തിയേറ്ററിൽ നിന്ന് പ്രേക്ഷകന് സിനിമ കണ്ടിറങ്ങാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.