ഒരുകൂട്ടം പുതുമുഖങ്ങളായ ചെറുപ്പക്കാരെ അണിനിരത്തി സംവിധായകൻ വാസുദേവ് സനൽ ഒരുക്കിയ 'ഹയ' ഇന്നത്തെ യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ വികാരമാണ് പ്രണയം. പ്രണയം പകയായി മാറുകയും അതിന്റെ പേരിൽ യാതൊരു ദാക്ഷണ്യവുമില്ലാതെ അങ്ങേയറ്റം ക്രൂരമായ കൊലപാതകങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത സമൂഹമാണ് ഇന്നുള്ളത്. അതിലേക്ക് കണ്ണ് തുറപ്പിക്കുന്ന ചിത്രമാണ് ഹയ.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണയം നിരസിക്കലും വഞ്ചിക്കപ്പെടുന്നതും കാരണം മറ്റൊരാളുടെ ജീവൻ വരെ എടുക്കാൻ മടിയില്ലാത്ത ഇന്നത്തെ യുവാക്കളുടെ എത്ര എത്ര കഥകളാണ് വാർത്തകളിൽ നിറയുന്നത്. അതിലേക്ക് കൃത്യമായി വിരൽ ചൂണ്ടുകയും അതിന് നേരെ ശബ്‌ദിക്കുകയും ചെയ്യുന്നുണ്ട് ഹയ. 


ALSO READ : Priya Prakash Varrier : തീയേറ്ററിൽ വച്ച് പൊട്ടിക്കരഞ്ഞ് പ്രിയ പ്രകാശ് വാര്യർ; കാരണം അറിയാമോ?


എല്ലാവരും ഗംഭീരമായി അവരുടെ പ്രകടനങ്ങൾ സിനിമയ്ക്കായി നൽകിയിട്ടുണ്ട്. കൂട്ടിനായി ഗുരു സോമസുന്ദരം, ജോണി ആന്റണി, ലാൽ ജോസ് തുടങ്ങിയ പരിചയസമ്പന്നർ കൂടി ചേർന്നതോടെ പ്രകടനങ്ങളിൽ ഹയ മികച്ച് നിൽക്കുന്നുണ്ട്. പാട്ടുകളും ബിജിഎമ്മും സിനിമയെ നല്ല മികവുള്ള രീതിയിലേക്ക് ഉയർത്തിയിട്ടുണ്ട്. ക്യാമറ വർക്കും മികച്ചതായി അനുഭവപ്പെട്ടു. 


മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും അരുൺ തോമസ് എഡിറ്റിം​ഗും സാബുറാം കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എസ്.മുരുകൻ പ്രൊഡക്ഷൻ കൺട്രോളറും മുരളീധരൻ കരിമ്പന ഫിനാൻസ് കൺട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷൻ കോർഡിനേറ്ററുമാണ്. കോസ്റ്റ്യൂംസ് അരുൺ മനോഹറും മേക്കപ്പ് ലിബിൻ മോഹനനും ഒരുക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക