ഭരത്, ശംബു മേനോൻ  എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഹയയുടെ ടീസർ പുറത്തുവിട്ടു. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറിൽ പ്രധാനമായും കാണിച്ചിരിക്കുന്നത്. കൂടതെ ഇവരുടെ മാതാപിതാക്കളെയും ടീസറിൽ കാണിക്കുന്നുണ്ട്. ചിത്രത്തിൻറെ ടീസർ തന്റെ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിച്ചിരിക്കുകയാണ്. ക്യാംപസ് ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഹയ. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ​'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ.  മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കാലികപ്രസക്തമായ ശക്തമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മൈസൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്. ​


ALSO READ : Haya Malayalam movie: ശക്തമായ പ്രമേയവുമായി ക്യാംപസ് ത്രില്ലർ ചിത്രം 'ഹയ'



 ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ചൈതന്യ പ്രകാശാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സുള്ള താരം ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുകയാണ്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നായിക നായകൻ ഷോ വിന്നർ ശംഭു, ഇന്ത്യയിലെ ആദ്യ വീൽചെയർ ടെലിവിഷൻ അവതാരക വീണ ​വേണു​ഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.


മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജിജു സണ്ണി ഛായാ​ഗ്രഹണവും അരുൺ തോമസ് എഡിറ്റിം​ഗും സാബുറാം കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എസ്.മുരുകൻ പ്രൊഡക്ഷൻ കൺട്രോളറും മുരളീധരൻ കരിമ്പന ഫിനാൻസ് കൺട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷൻ കോർഡിനേറ്ററുമാണ്. കോസ്റ്റ്യൂംസ് അരുൺ മനോഹറും മേക്കപ്പ് ലിബിൻ മോഹനനും ഒരുക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം