Kochi: നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ്  ചെയ്യുന്ന ഹയ ചിത്രത്തിന്‍റെ  കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകര്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തു വന്നുകൊണ്ടിരിയ്ക്കുകയാണ്.  ഏറെ പ്രത്യേകതകള്‍ ഉള്ള ചിത്രമാണ്‌ ഹയ. ഒരു എഞ്ചിനീയറിംഗ് കോളജിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍  24 പുതുമുഖങ്ങളാണ് അണിനിരക്കുന്നത് എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.


Also Read:  Haya Movie Song: വീണ്ടും വാനമ്പാടി മാജിക്; മനം കവര്‍ന്ന ചിത്രയുടെ താരാട്ട് പാട്ട്; ഹയയിലെ പുതിയ ഗാനം പുറത്ത്


എന്നാല്‍, ഇപ്പോള്‍ ചിത്രത്തെ സംബന്ധിക്കുന്ന ഒരു പ്രധാന വിശേഷം കൂടി പുറത്തുവന്നിരിയ്ക്കുകയാണ്. അതായത്, ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക്‌  റോബോ ഫൈറ്റ് ആസ്വദിക്കാന്‍ കഴിയും. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ചിത്രത്തില്‍ റോബോ ഫൈറ്റ്  കാണുവാന്‍ സാധിക്കുന്നത്‌. 


Also Read:   Drishyam 2 Collection: 100 കോടി ക്ലബില്‍ ഇടം ഉറപ്പാക്കി ദൃശ്യം 2, അഞ്ചാം ദിവസവും ബോക്‌സോഫീസില്‍ മികച്ച പ്രകടനം


സിനിമയുടെ ക്ലൈമാക്സിന് മുന്നോടിയായി നിര്‍ണ്ണായകപ്രാധാന്യമുള്ള സീനിലാണ് ഈ  ഫുള്‍ ആക്ഷന്‍ റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്.  'കാന്താര' യടക്കം സിനിമകളുടെ ഗ്രാഫിക്സ് തയ്യാറാക്കിയ പ്രമുഖ ഗ്രഫിക്സ് ഗ്രൂപ്പായ ലവകുശയാണ് ഈ റൊബോട്ടിക് ഫൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്. 


എഞ്ചിനീയറിംഗ് കോളജിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ  ചിത്രത്തിന്‍റെ  സംവിധാനം വാസുദേവ് സനല്‍ ആണ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്‌.  സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മ്മാണം. 
24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രമായ ഹയ നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും


'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ.  മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.


ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്,  ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരും ഒപ്പം ഏറെ പുതുമുഖങ്ങളും അണിനിരക്കുന്നു.


ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ലാല്‍ ജോസ്,  ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.


മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍ , സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.  കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്,  വരുണ്‍ സുനില്‍, ബിനു സരിഗ, വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍.


ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍  സണ്ണി തഴുത്തല. ഫിനാന്‍സ് കണ്‍ട്രോളര്‍ മുരളീധരന്‍ കരിമ്പന. അസോ. ഡയറക്ടര്‍ സുഗതന്‍, ആര്‍ട്ട്  സാബുറാം, മേയ്ക്കപ്പ് ലിബിന്‍ മോഹന്‍, സ്റ്റില്‍സ്  അജി മസ്‌ക്കറ്റ്, വി എഫ് എക്സ്  ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്


ഹയ ചിത്രത്തിന്‍റെ  ടീസർ മുന്‍പ്  പുറത്തുവിട്ടിരുന്നു. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറിൽ പ്രധാനമായും കാണിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.