നമ്മുടെ പൂർവികർ പറഞ്ഞ പല കാര്യങ്ങളും പല ശീലങ്ങളും വിശ്വാസങ്ങളും എല്ലാം അന്ധവിശ്വാസമാണെന്ന് പറഞ്ഞ് ഇപ്പോഴത്തെ തലമുറ വിലയിരുത്താറുണ്ട്. പണ്ട് കാലത്തുള്ള ഇത്തരം ചില കാര്യങ്ങള്‍ വിശ്വാസത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും അടിസ്ഥാനമായാണ് കാരണവന്മാര്‍ പറഞ്ഞ് വച്ചിരുന്നതെങ്കിലും ഇവയ്ക്ക് പലതിനും ശാസ്ത്രീയ അടിത്തറയുണ്ടെന്നതാണ് യാഥാർത്ഥ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

പലതിന്റേയും അടിസ്ഥാനം വിലയിരുത്തുമ്പോൾ അത് ചെന്നെത്തുന്നത് സയൻസിൽ ആയിരിക്കും. അത്തരത്തില്‍ ഒന്നാണ് നാം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന പൊസിഷന്‍. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ പ്രത്യേകിച്ചും കുട്ടികളുടെ മോശമായ മൂഡ് കണ്ടാല്‍ ചിലര്‍ പറയാറുണ്ട് ഇന്ന് ഇടതുവശം വച്ചാണ് എഴുന്നേറ്റതെന്ന് തോനുന്നു എന്ന്. കാരണം ആ വശം വച്ച് എഴുന്നേറ്റാല്‍ നല്ലതല്ല, മോശം ദിവസവും അനുഭവവും എന്നാണ് പൊതുവെ കണക്കാക്കാറ്.


ALSO READ: ഗുണകരമാണ്, എന്നിരുന്നാലും മഞ്ഞള്‍ അമിതമായി കഴിയ്ക്കുന്നത് ആപത്ത്


ഒരു വ്യക്തിയുടെ മൊത്തം ദിവസം നന്നാകണം എങ്കിൽ  വലത് വശം വച്ച് എഴുന്നേല്‍ക്കണം എന്നും പറയും. വാസ്തവത്തില്‍ ഇത് വെറും വിശ്വാസത്തിന്റെ കാര്യമല്ല,നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്ന് കൂടിയാണ്. അതായത് കിടക്കയില്‍ നിന്നും വലത് വശം വച്ച് എഴുന്നേല്‍ക്കണമെന്നത് പറയുന്നത് കാരണം നമ്മുടെ ശരീരത്തിന്റെ വലത് വശത്താണ് സൂര്യനാഡി എന്നതാണ്. വലത് വശം വച്ച് എഴുന്നേല്‍ക്കുമ്പോള്‍ ഇതു പ്രകാരം ദഹനാരോഗ്യം മെച്ചപ്പെടുന്നു. ദഹന പ്രശ്‌നങ്ങള്‍ ചര്‍മ രോഗം ഉള്‍പ്പെടെ പലതും വരുത്താറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ എല്ലാം ഇത് കാരണം വരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.