ലഖ്‌നൗ : പ്രഭാസ് കേന്ദ്രകഥാപാത്രമായി ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും രൂക്ഷമായ വിമര്‍ശനം നടത്തി  അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് സിനിമയ്ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ ഭാഷയിൽ നിരീക്ഷണങ്ങള്‍ നടത്തിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍, തിരക്കഥകൃത്ത് എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജറാകാനും കോടതി നിർദ്ദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യക്തിപരമായ സത്യവാങ്മൂലവുമായി ജൂലൈ 27 ന് കോടതി ഉന്നയിച്ച വിഷയങ്ങളില്‍  നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഓം റൗത്ത്, നിർമ്മാതാവ് ഭൂഷൺ കുമാർ, സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ എന്നിവരോടാണ് കോടതി നേരിട്ട് എത്താനുള്ള നിര്‍ദേശം നൽകിയത്. കൂടാതെ  രാമായണം പ്രചോധനമായി ചിത്രീകരിച്ചിട്ടുള്ള ആദിപുരുഷ് രാമായണവുമായി എത്രത്തോളം സാമ്യമുണ്ടെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.


ALSO READ: ഫ്ലോറൽ സാരിയിൽ എല​ഗന്റ് ലുക്കിൽ സോനം കപൂർ


ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാൻ, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ കണ്ടവർ സിനിമയെക്കുറിച്ച് മോശം റിവ്യൂകളാണ് നല്‍കുന്നതെന്നും പറഞ്ഞിരുന്നു. ഭഗവാന്‍ രാമന്‍റെ ഭക്തന്മാരാണ് ഇതില്‍ പലരെന്നും   കോടതി പറഞ്ഞിരുന്നു. രാമനും ഹനുമാനും സീതയ്ക്കും ബഹുമാനം നല്‍കുന്ന വ്യക്തികളുടെ മനോ വികാരത്തെ ചിത്രം ഹനിക്കുന്നുണ്ട് എന്നാണ് കോടതി അഭിപ്രായപ്പെട്ടത് എന്നാണ് ബാർ & ബെഞ്ച് റിപ്പോർട്ട് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.