Rachel Movie : കൊടും ക്രൂര ഭാവത്തിൽ ഹണി റോസ്; താരത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
Honey Rose Rachel Movie : നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ബ്ലൗസും മുണ്ടും അണിഞ്ഞ് ഇറച്ചിയും വെട്ടി കൊടും ക്രൂര ഭാവത്തിൽ ഹണി റോസ്. വ്യത്യസ്തമായ ലുക്കിലുള്ള തന്റെ പുതിയ കഥാപാത്രത്തെയും സിനിമയെയും അവതരിപ്പിച്ച് നടി ഹണി റോസ്. സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രത്തിന് റേച്ചൽ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലുമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബാദുഷ പ്രൊഡക്‌ഷൻസും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ, ഷിനോയി മാത്യു എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മനോജാണ് എഡിറ്റർ. ചന്ദ്രു സെൽവരാജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിക്ക് ശേഷം ഹണി റോസ് നായികയായി എത്തുന്ന ചിത്രമാണ് റേച്ചൽ. മോഹലാലിന്റെ മോൺസ്റ്ററിന് ശേഷം ഹണി റോസ് അവതരിപ്പിക്കുന്ന കഥാപാത്രവും കൂടിയാണ് റേച്ചൽ. 2005 ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി, മോൺസ്റ്റർ തുടങ്ങിയവയാണ് ഹണി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും തിളങ്ങുന്ന താരമായി മാറുന്ന ഹണി റോസിന് ഏറെ ആരാധകരാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...