Honey Rose: `എന്റെ പോരാട്ടത്തിനൊപ്പം നിന്നവർക്ക് നന്ദി`; മുഖ്യമന്ത്രിക്കും പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ്
Honey Rose: തന്റെ പോരാട്ടത്തിന് ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടി ഹണി റോസ്
കൊച്ചി: തന്റെ പോരാട്ടത്തിന് ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടി ഹണി റോസ്. സമൂഹമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടുമെന്നും പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും ഫെയ്സ്ബുക് കുറിപ്പിൽ ഹണി റോസ് പറഞ്ഞു. ഹണിക്കു പിന്തുണയുമായി നിരവധി പേരാണു കമന്റുകൾ ഇടുന്നത്.
ഹണിറോസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
നന്ദി നന്ദി നന്ദി.
ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത് ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ളീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.
ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരളസർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരളപോലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ലോ ആൻഡ് ഓർഡർ ADGP ശ്രീ മനോജ് എബ്രഹാം സർ, എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS സർ, DCP ശ്രീ അശ്വതി ജിജി IPS മാഡം, സെൻട്രൽ പോലീസ്സ്റ്റേഷൻ ACP, ശ്രീ ജയകുമാർ സർ, സെൻട്രൽ പോലീസ്, സ്റ്റേഷൻ SHO ശ്രീ അനീഷ് ജോയ് സർ, ബഹുമാനപ്പെട്ട മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കൾ, പൂർണപിന്തുണ നൽകിയ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, എന്നെ സ്നേഹിക്കുന്നവർ. എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.