Fighter: ഫൈറ്ററിന് കത്രിക വച്ച് സെൻസർ ബോർഡ്, ഈ രംഗങ്ങൾ മാറ്റി 


COMMERCIAL BREAK
SCROLL TO CONTINUE READING

Fighter Movie: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബോളിവുഡിലെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ഡ്രാമയായ 'ഫൈറ്റർ' ന്‍റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് സിനിമാ പ്രേമികള്‍.  കഴിഞ്ഞ 16 ന് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ട്രെയിലര്‍ പുറത്തുവന്ന് 24 മണിക്കൂര്‍ തികയും മുന്‍പ് യൂട്യൂബിൽ 10 മില്ല്യണ്‍ വ്യൂസ് കടന്നിരിരുന്നു. 


Also Read: Fighter Trailer Out: രോമാഞ്ചം കൊള്ളിച്ച് ഹൃത്വിക് റോഷന്‍റെ ഏരിയൽ ആക്ഷൻ ചിത്രം ഫൈറ്ററിന്‍റെ ട്രെയിലർ!!  


സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഏരിയൽ ആക്ഷൻ ചിത്രം ഫൈറ്റർ ജനുവരി 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നു. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ഒരുപാട് ഏരിയൽ ആക്ഷന്‍ കൊണ്ട്  നിറഞ്ഞതാണ് എന്നാണ് റിപ്പോര്‍ട്ട്. 


Also Read:  PINEWZ: ഡിജിറ്റല്‍ മാധ്യമ ലോകത്ത് പുതിയ വിപ്ലവവുമായി Zee News!! ഹൈപ്പർ ലോക്കൽ ആപ്പ് പിന്‍ന്യൂസ് പുറത്തിറക്കി  
 
ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ഫൈറ്റർ ചിത്രം കാണാന്‍ സിനിമാ പ്രേമികള്‍ ആവേശത്തിലാണ്. ആ അവസരത്തില്‍ ഫൈറ്ററുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിയ്ക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് സെൻസർ ബോർഡ് ഹൃത്വിക്-ദീപിക ചിത്രത്തിന് ഗ്രീൻ സിഗ്നൽ നൽകി എങ്കിലും ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് ചിത്രത്തിന് സിബിഎഫ്‌സി യു/എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. 


 ഫൈറ്ററിന് സെൻസർ ബോർഡിന്‍റെ കത്രിക!


റിപ്പോര്‍ട്ട് അനുസരിച്ച് ഹൃത്വിക് റോഷൻ ദീപിക പദുകോണ്‍ ചിത്രം ഫൈറ്ററിന് ഗ്രീന്‍ സിഗ്നല്‍ നല്‍കുന്നതിനു മുന്‍പ് നിരധി സീനുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ചില അശ്ലീല വാക്കുകള്‍ നീക്കം ചെയ്യുകയോ നിശബ്ദമാക്കുകയോ ചെയ്തിട്ടുണ്ട്. അതുകൂടാതെ, പുകവലി വിരുദ്ധ സന്ദേശം കാണിക്കാനും നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു സെക്സ് സീനിലും മാറ്റം വരുത്തുവാന്‍ സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചതായാണ് സൂചന. 
  
ഫൈറ്റർ മൂവിക്ക് സെൻസർ ബോർഡിന്‍റെ യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിയ്ക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 2 മണിക്കൂർ 40 മിനിറ്റ് ദൈഘ്യമുള്ള ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ തരംഗമാവുകയാണ്.  റിലീസ് ദിവസത്തെ ഏകദേശം 60,000 ടിക്കറ്റുകൾ വിറ്റുപോയതായി സക്നിൽകിന്‍റെ റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.