Identity Trailer: പ്രേക്ഷകരെ പിടിച്ചിരുത്തും, ട്രെയിലർ തന്നെ ഗംഭീരം; ടൊവനോയുടെ `ഐഡന്റിറ്റി` ജനുവരിയിലെത്തും
Identity Movie trailer: രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ടൊവിനോ, തൃഷ കൃഷ്ണൻ, വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഐഡന്റിറ്റി'യുടെ ട്രെയിലർ പുറത്തിറങ്ങി. 'ഫോറെൻസിക്'ന് ശേഷം ടോവിനോ - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് നിർമിക്കുന്നത്. അതിഗംഭീര വിഷ്വൽസും ഫൈറ്റുകളും മ്യൂസിക്കും ഒക്കെയായി മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പ്രേക്ഷകർക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്.
പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ് ട്രെയിലർ. ഇൻവെസ്റ്റിഗേഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരി 2ന് തിയേറ്ററുകളിലെത്തിക്കും.
ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് നേടിയത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. തൃഷയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ചിത്രത്തിലെ മറ്റ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ബോളിവുഡ് താരം മന്ദിര ബേദിയാണ്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: Sexual Assault Case: ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയാണ് ഒരുക്കിയിരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ. ചിത്രസംയോജനം: ചമൻ ചാക്കോ. സൗണ്ട് മിക്സിങ്: എംആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ. പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി. ആർട്ട് ഡയറക്ടർ: സാബി മിശ്ര. വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി. മേക്കപ്പ്: റോണക്സ് സേവ്യർ.
കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്. ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര. ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്. ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ. വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്. ലിറിക്സ്: അനസ് ഖാൻ. ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്. കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം. സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ. ഡിസൈൻ: യെല്ലോ ടൂത്ത്. ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.