Kaali Controversy: സിഗരറ്റ് വലിയ്ക്കുന്ന കാളിദേവി, സിനിമ പോസ്റ്റര്‍ വിവാദത്തില്‍ മറുപടിയുമായി സംവിധായിക ലീന മണിമേഖലൈ
തന്‍റെ ചിത്രത്തിന്‍റെ ഒരു പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ലീന മണിമേഖലൈ, താന്‍ നിർഭയയും സ്വതന്ത്രയുമാണെന്ന് ലീന ട്വീറ്റ് ചെയ്തു.
Kaali Controversy: തന്‍റെ ചിത്രത്തിന്‍റെ ഒരു പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ലീന മണിമേഖലൈ, താന്‍ നിർഭയയും സ്വതന്ത്രയുമാണെന്ന് ലീന ട്വീറ്റ് ചെയ്തു.
ടൊറന്റോ ആസ്ഥാനമായുള്ള ഇന്ത്യൻ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകയായ ലീന തമിഴിൽ ഇങ്ങനെ കുറിച്ചു, " എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അത് വരെ ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്ന ശബ്ദത്തോടൊപ്പമായിരിക്കാനാണ് എനിക്കിഷ്ടം. അതിനുള്ള വില എന്‍റെ ജീവനാണെങ്കിൽ, ഞാൻ അത് നൽകും" അവരുടെ പ്രതയാക്രണം ഏറെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ശനിയാഴ്ചയാണ് തന്‍റെ ചിത്രത്തിന്‍റെ പോസ്റ്റര്‍ കാനഡയിൽ ലോഞ്ച് ചെയ്തുകൊണ്ട് ലീന ട്വിറ്ററിലും പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹൈന്ദവ ദേവി ദേവന്മാരെ അപമാനിച്ചതായി പരതി ഉയര്‍ന്നു. കാളി Kaali) എന്ന ചിത്രത്തിന്‍റെ പോസ്റ്ററിനെതിരെ ഒരു അഭിഭാഷകൻ ഡൽഹി പോലീസിന്‍റെ സൈബർ സെല്ലിൽ പരാതിയും നല്‍കി.
Also Read: Viral News: സിഗരറ്റ് വലിയ്ക്കുന്ന കാളിദേവി..!! വിവാദമായി സിനിമ പോസ്റ്റര്‍, സംവിധായികയ്ക്കെതിരെ പരാതി
സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്ററില്‍ കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിയ്ക്കുന്നതായി കാണാം. ചിത്രത്തിന്‍റെ പോസ്റ്ററിനെതിരെ സംവിധായിക ലീന മണിമേഖലൈയ്‌ക്കെതിരെയാണ് അഭിഭാഷകന്‍ ഡല്‍ഹി പോലീസിൽ പരാതി നല്‍കിയിരിയ്ക്കുന്നത്. ഹിന്ദു ദേവതയെ അപമാനിച്ചതിലൂടെ സംവിധായിക മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഭിഭാഷകൻ തിങ്കളാഴ്ച ഡല്‍ഹി പോലീസ് സൈബര്‍ സെല്ലില്‍ പരാതി നൽകിയത്.
കാളിദേവി പുകവലിക്കുന്ന രീതിയിലുള്ള ചിത്രം, വളരെ പ്രതിഷേധാർഹവും ഒരു തരത്തിലും സ്വീകാര്യമല്ലാത്തതും മതവികാരം വ്രണപ്പെടുത്തുന്നതുമാണ്. പോസ്റ്റർ അപലപനീയം എന്ന് വിശേഷിപ്പിച്ച പരാതിക്കാരൻ ഹൈന്ദവ ദേവീ ദേവന്മാരെ സിനിമയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നത് അത്യന്തം ക്രൂരവും ഹൈന്ദവ സമൂഹത്തിന്‍റെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും കൂട്ടിച്ചേർത്തു. പോസ്റ്റര്‍ ഇതിനോടകം ട്വീറ്ററില്‍ ട്രെന്‍ഡ് ചെയ്യുകയാണ്.
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പോസ്റ്റർ നീക്കം ചെയ്യണമെന്നും ഒരു പ്രത്യേക സമുദായത്തിന്‍റെ മതവിശ്വാസങ്ങളെ പ്രകോപിപ്പിക്കാനുള്ള അപകീർത്തികരമായ നടപടിയാണ് പോസ്റ്ററെന്നും അഭിഭാഷകന്‍ ഡല്‍ഹി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...