തിരുവന്തപുരം : ഇന്ത്യയിൽ സിനിമയുടെ സ്വാതന്ത്യം ഹനിക്കപ്പെടുകയാണെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ദേശീയതയോ കേവലമായ ആക്ഷേപ ഹാസ്യമോ ആണ് സിനിമയ്ക്ക് പ്രമേയമാക്കുന്നതെന്നും  രാഷ്ട്രീയ വിഷയങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ വർത്തമാനകാലത്തെ സംവിധായകർ  ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതിയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് അംഗീകാരം നൽകുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ : Iffk: അരവിന്ദന്റെ ഓർമ്മകൾ നിറഞ്ഞ വേദിയിൽ പൂത്തുലഞ്ഞ് കുമ്മാട്ടി; പ്രദർശിപ്പിച്ചത് 4K പതിപ്പ്


മേളയുടെ ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീനാ പോൾ ,ജി പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.