ഇത്തവണത്തെ ഐഎഫ്എഫ്‌കെ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷ ഉണ്ടായിരുന്ന ചിത്രങ്ങളുടെ പട്ടികയിൽ 1001 നുണകൾ എന്ന മലയാള സിനിമ സ്ഥാനം പിടിച്ചിരുന്നു. അതിനോടുള്ള പ്രതീക്ഷ കാത്തുസൂക്ഷിച്ചിരിക്കുകയാണ് ചിത്രം. ഫ്ലാറ്റിൽ സംഭവിച്ച വലിയൊരു തീപിടുത്തം കാരണം ദമ്പതികളായ പരിചയമുള്ള കുടുംബങ്ങൾ തങ്ങളുടെ സുഹൃത്തായ ദമ്പതികളുടെ വീട്ടിൽ എത്തുന്നു. അവിടെ വെച്ച് സംഭവിക്കുന്ന രസകരമായ ഒരു കളി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് സിനിമയുടെ കഥ.


COMMERCIAL BREAK
SCROLL TO CONTINUE READING

കളി ഇതാണ്. ഇത്രയും നാളത്തെ ജീവിതത്തിൽ ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും പറഞ്ഞ ഒരു നുണ എന്താണെന്ന് വെളിപ്പെടുത്തുക എന്നതാണ് കളി. അവിടെ നിന്ന് തുടങ്ങുകയാണ് പ്രശ്നങ്ങൾ. ചിലർ ശരിയായ കഥകൾ പറയുന്നു. ഒരു നുണ പറയാൻ ഒരു നുണകഥ മെനഞ്ഞെടുക്കുന്നു. അങ്ങനെ ആ വീട് നുണകളുടെ ചീട്ടുകൊട്ടാരമായി മാറുന്നു. സംവിധായകൻ താമർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. പൂർണമായി ഹ്യുമർ രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇടയ്ക്ക് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ സിനിമയെ കൂടുതൽ ലൈവ് ആക്കി മാറ്റുന്നുണ്ട്. ഓഡീഷൻ ചെയ്ത് കണ്ടെത്തിയ അഭിനേതാക്കൾ അവരുടെ മികച്ച പ്രകടനം തന്നെ ചിത്രത്തിന് നൽകിയിട്ടുണ്ട്. ബിജിഎം കഥയുടെ ഒഴുക്കിൽ തന്നെ നീങ്ങുന്നു.


ALSO READ : Nanpakal Nerathu Mayakkam: 'നൻപകൽ നേരത്ത് മയക്കം': ആ കാത്തുനിൽപും തിക്കുംതിരക്കും നിങ്ങളെ നിരാശപ്പെടുത്തില്ല


ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാൻ നുണകൾ പറയുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമല്ല. എന്നാൽ ആ നുണ പിന്നീട് തിരിച്ചറിയുമ്പോൾ എന്ത് മാത്രം വേദന കൂടെയുള്ള പങ്കാളിക്ക് ഉണ്ടാകുന്നു എന്നത് 1001 നുണകൾ വ്യക്തമാക്കുന്നു. ഒരു നിമിഷത്തെ സന്തോഷത്തിന് പറയുന്ന നുണ പിന്നീട് ഒരു ഭാരമായി മനസ്സിൽ കൊണ്ട് നടക്കുന്നതിനെക്കാൾ നല്ലത് അപ്പോൾ തന്നെ ആ സത്യം പറയുന്നതല്ലേ എന്നും മുന്നോട്ട് വയ്ക്കുന്നു. ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ കൊടുത്തിരിക്കുന്നത്. ഇത്തവണത്തെ ഐഎഫ്എഫ്‌കെയുടെ ജനപ്രിയ ചിത്രങ്ങളിൽ ആയിരത്തിയൊന്ന് നുണകൾ മുൻപന്തിയിൽ തന്നെ നിൽപ്പുണ്ട് എന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.