തിരുവനന്തപുരം: മമ്മൂട്ടി നായകനായ നൻപകൽ നേരത്തെ മയക്കത്തിന് അതി ഗംഭീര പ്രേക്ഷക പിന്തുണ. അല്ലറ ചില്ലറ വിവാദങ്ങളിലാണ് സിനിമ ഐഎഫ്എഫ്കെയിൽ ആരംഭിച്ചതെങ്കിലും  മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടാഗോര്‍ തിയേറ്ററിൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു ഷോ.മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷർ ഒന്നടങ്കം പറയുന്നു. ട്വിറ്ററിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്.


 




ലിജോയും ഏറ്റവും മികച്ച സിനിമ ഇതാണെന്നും തിരക്കഥാകൃത്തായ ഹരീഷിനെയും നായകൻ മമ്മൂട്ടിയെയും അഭിനന്ദിക്കാതിരിക്കാൻ വയ്യെന്നായിരുന്നു സംവിധായകൻ കൂടിയായ സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.മമ്മൂട്ടിക്കമ്പനി ആമേൻ മൂവി മൊണാസ്ട്രി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ കഥ എഴുതിയത് എസ് ഹരീഷാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.