തിരുവനന്തപുരം: ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിന് മലയാള സിനിമയിലെ പല പ്രമുഖ നടൻമാരെയും വിളിച്ചിരുന്നെന്നും ആരുംവന്നില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഐഎഫ്എഫ്കെ വേദിയിലായിരുന്നു രഞ്ജിത്തിൻറെ പരാമർശം. താൻ ചെയർമാനായ ശേഷം ഇത് രണ്ടാമത്തെ ചലച്ചിത്ര മേളയാണെന്നും അത് കൊണ്ട് തന്നെ പല താരങ്ങളെയും ക്ഷണിച്ചിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ ക്ഷണിച്ചതിൽ വരാമെന്ന് ഉറപ്പ് പറഞ്ഞത് മനോജ് ബാജ്പേയി ആയിരുന്നു എന്നാൽ അദ്ദേഹത്തിൻറെ അമ്മ മരിച്ചതിനാൽ വരാൻ കഴിഞ്ഞില്ല. മലയാളത്തിൽ ഇപ്പോൾ സജീവമായ പലരെയും താൻ ക്ഷണിച്ചെന്നും ആരും വന്നില്ലെന്നും മേളയെ ചെറുതായി ആരും കാണരുതെന്നും രഞ്ജിത്ത് പ്രസംഗത്തിൽ പറഞ്ഞു.


കുഞ്ചാക്കോ ബോബൻ അടക്കമുള്ളവർ വേദിയിലുള്ളപ്പോഴായിരുന്നു രഞ്ജിത്തിൻറെ പരാമർശം. 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമാണ് ഔപചാരികമായി തുടക്കം കുറിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കിൽ ദീപം തെളിക്കാതെ കാണികൾക്ക് നേരെ ആര്‍ച്ച് ലൈറ്റുകള്‍ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.