"വെൽക്കം ടു ദി 26-ത് എഡിഷൻ ഓഫ് ദി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ഓർഗനൈസ്ഡ് ബൈ ദി കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി" മേളയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ഈ സ്വാഗതം ചെയ്യുന്ന മുഖങ്ങൾ തന്നെയാണ്. ഓരോ ഷോയുടെ തുടക്കവും കാണാൻ വരുന്ന പ്രേക്ഷകരെ വരവേൽക്കാനും ചിത്രം ഏതെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കൂടുതലായി പരിചയപ്പെടുത്തുന്നതും ഇവർ തന്നെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ തീയേറ്ററുകളിലും മലയാളത്തിലും ഇംഗ്ളീഷിലുമായിട്ടാണ് ഇവർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എല്ലാവരും തുടക്കം മുതൽ ഒടുക്കം വരെ തങ്ങളുടെ ജോലിയിൽ സജീവമായി നിറഞ്ഞ് നിൽക്കുന്നുണ്ട്.


"ഇത്തവണത്തെ ഓഡീഷൻ നല്ല നിലയ്ക്കായിരുന്നു" കൂടുതൽ ആളുകളെ ഇത്തവണത്തെ മേളയ്ക്ക് ആവശ്യമായിരുന്നു. അതിനായി കുറച്ച് വർഷങ്ങളായി ഉണ്ടായിരുന്ന അവതാരകർക്കൊപ്പം പുതിയ ആളുകളെയും ചേർത്താണ് ഇത്തവണ അവതാരക പട ഒരുങ്ങുന്നത്. പുതിയ കുട്ടികൾക്ക് എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുത്ത് മനസ്സിലാക്കി ഒത്തൊരുമയോടെ തന്നെയാണ് ഒരുമിച്ച് പോകുന്നത്- സംഘാടകർ പറഞ്ഞു.


രാവിലെ പത്ത് മണി മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിരുന്നു. പുതിയ അവതാരത്തിൽ എത്തുന്ന കൈരളി ശ്രീ നിള തിയേറ്ററിനും ഇത്തവണ പറയാൻ പുതിയ കഥകളുണ്ട്. കൈരളിയിൽ 10 മണിക്ക് ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീസ് എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. ശ്രീയിൽ 10.15ന് ദി വെതർ ഇസ് ഫൈൻ എന്ന ചിത്രവും, കലാഭവനിൽ 107 മദേഴ്‌സ് എന്ന ചിത്രവും ടാഗോറിൽ ലാമ്പ് എന്ന ചിത്രത്തോടും കൂടെയാണ് പ്രദർശനം ആരംഭിച്ചത്.


വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്ക് കനകക്കുന്നിലെ നിശാഗന്ധി ഒാപ്പൺ എയർ ഒാഡിറ്റോറിയത്തിലാണ് മേളയുടെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിന് തിരിതെളിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.